
നെടുങ്കണ്ടം∙ നെടുങ്കണ്ടം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നഴ്സിങ് കോളജിലേക്കുള്ള പാലം അപകടാവസ്ഥയിൽ. നെടുങ്കണ്ടം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോളജിലേക്ക് ഹൈവേയിൽനിന്നു കയറുന്ന റോഡിലാണ് സംരക്ഷണഭിത്തി തകർന്ന പാലമുള്ളത്. തൂണുകളും സംരക്ഷണഭിത്തിയുടെ കല്ലുകളും നിലംപൊത്തിക്കഴിഞ്ഞു.
മറ്റു ജില്ലകളിലും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ കോളജിൽ പഠിക്കുന്നുണ്ട്.
കോളജിലെ ബസുകൾ പോകുന്നതും ഇതേ പാലത്തിലൂടെയാണ്. കൂടാതെ പ്രദേശത്ത് താമസിക്കുന്ന ഒട്ടേറെയാളുകളും ആശ്രയിക്കുന്നത് ഇതേ പാലമാണ്.
ഏതു നിമിഷവും താഴെ വീഴാറായ പാലത്തിലൂടെ ഭയന്നാണ് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്നത്. തകർന്ന റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളവും പാലം തകരാൻ കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം പാലം പുതുക്കി നിർമിച്ചില്ലെങ്കിൽ കോളജിലെ വിദ്യാർഥികളും പ്രദേശവാസികളും ദുരിതത്തിലാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]