
കാണാതായിട്ട് 2 ആഴ്ച, കാണാമറയത്ത് പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളും 2 യുവാക്കളും; അവർ എവിടെ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ അടിമാലി പഞ്ചായത്തിലെ തലനിരപ്പൻ ആദിവാസി സങ്കേതത്തിൽനിന്ന് കഴിഞ്ഞ 17ന് കാണാതായ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ ഇതുവരെ കണ്ടെത്താനായില്ല. ഇതോടൊപ്പം 2 യുവാക്കളെയും കാണാതായിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ അമ്മ അടിമാലി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെയും കാണാനില്ലെന്ന വിവരം ലഭിച്ചത്.
സമീപത്തുള്ള വനമേഖലയിലേക്കാണ് ഇവർ പോയതെന്ന നിഗമനത്തിൽ അടിമാലി ഫോറസ്റ്റ് റേഞ്ചിന് പരിധിയിൽ വരുന്ന പനംകുട്ടി സെക്ഷൻ വനമേഖലയിൽ പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു.ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ്, ഫോറസ്റ്റ്, കുടി നിവാസികൾ എന്നിവർ ചേർന്നാണ് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം അധികൃതർ അന്വേഷണം അവസാനിപ്പിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.