
മുള്ളരിങ്ങാട്∙ മുള്ളരിങ്ങാട് തലക്കോട് റോഡിൽ പകൽ സമയത്ത് കാട്ടാന വിഹരിക്കുന്നത് നാട്ടുകാർക്ക് വലിയ ഭീഷണിയായി. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പനങ്കുഴി ഭാഗത്ത് ആന റോഡരികിൽ നിൽക്കുന്നത് നാട്ടുകാർ കണ്ടത്.
വാഹനങ്ങളും നാട്ടുകാരെയും കണ്ടെങ്കിലും ഇത് ഉൾക്കാട്ടിലേക്ക് പോയില്ല. ഏറെനേരം റോഡരികിൽ നിന്നതിനു ശേഷം മടങ്ങി. രാത്രി പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്ന കാലം കഴിഞ്ഞ് പകലും ധൈര്യമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
മുള്ളരിങ്ങാട് സെറ്റിൽമെന്റ് മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ തൊടുപുഴ എംഎൽഎ പി.ജെ.ജോസഫിന്റെ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ കൂടി അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലക്കോട് മുള്ളരിങ്ങാട് റൂട്ടിൽ 20 മീറ്റർ വീതിയിൽ കുറയാതെ കാടു വെട്ടിത്തെളിക്കുന്നുണ്ട്. ഇതിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും വനപാലകർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]