
ചെറുതോണി ∙ പഴയ ഫ്രിജുകൾ ഡ്രയറുകൾ ആക്കി മാറ്റി വർഷകാലത്ത് കാർഷിക മേഖലയ്ക്ക് സഹായമൊരുക്കുകയാണ് ചേലച്ചുവട്ടിൽ ഒരു യുവാവ്. മാർക്കറ്റിൽ ഡ്രയറുകൾക്ക് വൻ വില നൽകി വാങ്ങേണ്ട
വരുന്ന കർഷകർക്ക് ചുരളി തെങ്ങുംതെറ്റയിൽ ഷാജിയുടെ വേറിട്ട ആശയമാണ് കൈത്താങ്ങാവുന്നത്. കാലവർഷത്തിൽ കായും പത്രിയും വേണ്ട
പോലെ ഉണക്കി എടുക്കുക എന്നതാണ് ജാതി കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരമാണ് മികച്ച കർഷകൻ കൂടിയായ ഷാജി പഴയ ഫ്രിജിൽ നിർമിച്ചെടുത്ത ഡ്രയറുകൾ.
40 വാട്ടിന്റെ 4 ബൾബുകൾ കൊണ്ടാണ് ഡ്രയറിന്റെ പ്രവർത്തനം.
24 മണിക്കൂർ ഡ്രയർ പ്രവർത്തിക്കുന്നതിന് രണ്ടര യൂണിറ്റ് വൈദ്യുതി മാത്രമാണ് ആവശ്യമുള്ളത്. ജാതിക്കായ്ക്കും പത്രിക്കും പുറമേ, കൊക്കോ പരിപ്പ്, കുടംപുളി, മല്ലി, മുളക്, കൊപ്ര എന്നിവയും നല്ല ഗുണമേന്മയിൽ ഉണക്കിയെടുക്കാം. ഇതിനു പുറമേ, ഇറച്ചിയും ഭക്ഷ്യധാന്യങ്ങളും നിറവും ഗുണവും ഒട്ടും ചോരാതെ ഉണക്കുന്നതിനും അനുയോജ്യമാണ്. മാർക്കറ്റിൽ ഡ്രയറുകൾക്ക് വൻ വില നൽകി വാങ്ങാൻ നിർബന്ധിതരാകുന്ന കർഷകർക്ക് പഴയ ഫ്രിജ് നൽകിയാൽ ഷാജി 5000 രൂപയ്ക്ക് ഡ്രയർ നിർമിച്ചു നൽകും.
ഇനി ഫ്രിജ് ഇല്ലെങ്കിൽ 1000 രൂപ കൂടുതൽ നൽകേണ്ടി വരും. ഈ മഴക്കാലത്ത് ഫ്രിജിൽ നിർമിച്ച ഡ്രയറുകൾക്ക് ഇതര ജില്ലകളിൽനിന്നു പോലും ആവശ്യക്കാർ ഏറെയാണെന്ന് ഷാജി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]