
തൊടുപുഴ ∙ മുനിസിപ്പൽ സ്റ്റാൻഡിൽ ബസ് ബേയുടെ പുറത്ത് ബസ് നിർത്തിയിടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്ന യാത്രക്കാർ ബസ് വരുമ്പോൾ സ്റ്റാൻഡിന്റെ മറുവശത്തേക്ക് ഓടിപ്പോകേണ്ട
സ്ഥിതിയാണ്. ഇത് മഴക്കാലങ്ങളിൽ ഏറെ ബുദ്ധിമുട്ടാണ്. അടിമാലി, പാലാ, കൂത്താട്ടുകുളം, ചേലച്ചുവട് എന്നീ റൂട്ടിലേക്കുള്ള ബസുകളാണ് ഇവിടെ നിർത്തിയിടുന്നത്.
അതേസമയം സ്ഥലപരിമിതിയാണ് നിർത്തിയിടുന്നതിന് കാരണമായി ബസ് ജീവനക്കാർ പറയുന്നത്.
അടിമാലിക്കുള്ള ബസിന് സ്റ്റാൻഡിൽ ബസ് ബേ അനുവദിച്ചിട്ടില്ല. മറ്റുള്ളവയ്ക്ക് ബസ് ബേയിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്ന് അധികൃതർ പറയുന്നു.
എന്നാൽ യാത്രക്കാരെ കയറ്റി വേഗം പോകാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ നിർത്തിയിടുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. മാത്രമല്ല മറുഭാഗത്ത് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും സമീപത്തുള്ള കടകൾക്കു മുന്നിലുള്ള വരാന്തകളിലാണു നിൽക്കുന്നത്.
നിലവിലുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെ അവസ്ഥയും പരിതാപകരമാണ്. അവിടെ നിൽക്കുന്നവർക്കും മഴയത്ത് കുട
ചൂടി നിൽക്കേണ്ട സ്ഥിതിയാണ്.
മേൽക്കൂരയുടെ തകരഷീറ്റുകൾ തകർന്ന് ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ചെറിയ മഴയ്ക്കു പോലും സ്റ്റാൻഡ് വെള്ളക്കെട്ടിലാകും. ഇത്തരം സാഹചര്യങ്ങളിൽ വെള്ളക്കെട്ട് മറികടന്നു വേണം യാത്രക്കാർക്ക് മറുവശത്തേക്ക് കടക്കാൻ.
അതിനാൽ ബസ് ബേയിൽ തന്നെ പരമാവധി ബസുകൾ നിർത്തിയിടണം എന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]