
എൽഡിസി റാങ്ക് പട്ടിക: കൂട്ടായ്മ ഇന്ന്
തൊടുപുഴ ∙ ജില്ലയിലെ എൽഡിസി (കാറ്റഗറി നമ്പർ: 503/ 2023) റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മ ഇന്ന് 10ന് കട്ടപ്പന കോംപറ്റീറ്റർ പിഎസ്സി കോച്ചിങ് സെന്ററിൽ നടക്കും. 8547842643, 9207398001.
ജോലി ഒഴിവ്
ഏലപ്പാറ ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (ജൂനിയർ), തമിഴ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവുകളിലേക്ക് 25ന് 11ന് സ്കൂളിൽ അഭിമുഖം നടത്തും.
കാർഡിയോളജി ക്യാംപ്
തൊടുപുഴ ∙ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ബേബി മെമ്മോറിയൽ ആശുപത്രിയിൽ നാളെ മുതൽ 16 വരെ സൗഹൃദയ കാർഡിയോളജി ക്യാംപ് സംഘടിപ്പിക്കും.
സൗജന്യ കാർഡിയോളജി കൺസൽറ്റേഷൻ, സൗജന്യ ജനറൽ കൺസൽറ്റേഷൻ, 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ യാത്രാ സൗകര്യം, സൗജന്യ ഇസിജി പരിശോധന എന്നിങ്ങനെ സേവനങ്ങൾ ക്യാംപിൽ ലഭിക്കും. ട്രെഡ്മിൽ ടെസ്റ്റ്, പ്രാഥമിക ഹൃദയാരോഗ്യ പരിശോധനാ റിപ്പോർട്ട്, ആൻജിയോഗ്രാം എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
ആശുപത്രിയിലെ കാർഡിയോളജി വിദഗ്ധരായ ഡോ. എസ്.അബ്ദുൽ ഖാദർ, ഡോ.
രാജീവ് വർഗീസ് എന്നിവർ ക്യാംപിനു നേതൃത്വം നൽകും. മുൻകൂർ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8589945888, 8589091888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
നേരിട്ട് എത്തിയും ബുക്ക് ചെയ്യാവുന്നതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]