
മൂന്നാർ ∙ മൂന്നാറിലെ ഹോട്ടലുകളും റിസോർട്ടുകളും ബോംബ് വച്ചു തകർക്കുമെന്നു കാട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണിസന്ദേശമയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ. ന്യൂഡൽഹി പട്ടയ നഗറിൽ എസ്.നിതിൻ ശർമയെ (ഹാലീദ് – 39) ആണു മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി, എസ്ഐ കെ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സമാനമായ ഒട്ടേറെ കേസുകളിലെ പ്രതിയായ ഇയാൾ മൈസൂരു ജയിലിലായിരുന്നു.
കേരളത്തിൽ ഇയാൾക്കെതിരെ 4 വ്യാജ ബോംബ് ഭീഷണിക്കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 30ന് ആണു മൂന്നാർ പൊലീസ് സ്റ്റേഷനിലെ ഇമെയിലിലേക്ക്, മൂന്നാറിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബോംബ് വച്ചിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നുമുള്ള സന്ദേശമെത്തിയത്. തുടർന്നു പൊലീസ് വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]