
മുട്ടം∙ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയ്ക്കരികിൽ ജലസ്രോതസ്സിൽ ശുചിമുറി മാലിന്യം തള്ളിയ 2 ടാങ്കർ ലോറികളിൽ നിന്നായി ഒന്നര ലക്ഷം രൂപ പിഴയടപ്പിച്ചു. മാലിന്യം തള്ളുന്നതിന് ആദ്യമായാണ് ജില്ലയിൽ ഇത്രയും വലിയ തുക വാഹനഉടമയിൽ നിന്ന് ഈടാക്കുന്നത്. ആദ്യം നിശ്ചയിച്ച തുക അടയ്ക്കാൻ മാർഗമില്ലെന്നു പറഞ്ഞ് ലോറി ജീവനക്കാർ ഇവിടെ നിന്നു തടിതപ്പാൻ ശ്രമിച്ചു.
ഇതോടെ ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ തടഞ്ഞു വച്ചു.
പിഴത്തുക അടയ്ക്കാതെ പുറത്തു വിടാനാകില്ലെന്ന നിലപാടിലായിരുന്നു യൂത്ത് കോൺഗ്രസ്. സംഭവം അറിഞ്ഞ് കൂടുതൽ പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പൊലീസും എത്തി.
തുടർന്നു നടത്തിയ ചർച്ചകൾക്ക് ഒടുവിൽ പിഴ ഈടാക്കുകയായിരുന്നു. ഇതിനിടെ വാക്കുതർക്കം കയ്യേറ്റത്തിലേക്ക് കടന്നതോടെ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
മാലിന്യം തള്ളിയതിന് പഞ്ചായത്തിൽ പിഴ അടപ്പിച്ചെങ്കിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]