
രാജകുമാരി∙ തിരുവിതാംകൂർ രാജഭരണ കാലത്തിന്റെ അടയാളമായിരുന്ന ബോഡിമെട്ടിലെ പഴയ കസ്റ്റംസ് ഹൗസിന്റെ തകർച്ച പൂർണം. ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ടിയിരുന്ന കെട്ടിടം നശിക്കാൻ കാരണം അധികൃതരുടെ അവഗണനയാണ്.
രാജമുദ്ര പതിച്ചിട്ടുള്ള ഹൈറേഞ്ചിലെ അപൂർവം കെട്ടിടങ്ങളിലാെന്നായിരുന്നു ഇത്. തിരുവിതാംകൂർ ഭരണകാലത്ത് അതിർത്തിയിൽ വ്യാപാരികളിൽ നിന്ന് ചുങ്കം പിരിക്കുന്നതിനാണ് കസ്റ്റംസ് ഹൗസ് നിർമിച്ചത്. കല്ലും മണ്ണും സുർക്കിയും ഉപയോഗിച്ചു നിർമിച്ച കെട്ടിടം ജനാധിപത്യ ഭരണം വന്നതോടെ വിൽപന നികുതി ചെക്പോസ്റ്റ് ഓഫിസായി മാറി.
2017ൽ ജിഎസ്ടി നടപ്പാക്കിയതിനു ശേഷം വിൽപന നികുതി ചെക്പോസ്റ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
അതിനു ശേഷം അധികൃതർ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ബോഡിമെട്ടിലെ ഇൗ ചരിത്ര സ്മാരകം സംരക്ഷിക്കാൻ ടൂറിസം വകുപ്പും മുൻകയ്യെടുത്തില്ല. മേൽക്കൂര തകർന്ന് മഴവെള്ളം ഒലിച്ചിറങ്ങി കെട്ടിടത്തിന്റെ കരിങ്കൽ ഭിത്തിയും തകർന്നു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ പിൻവശത്തെ ഒരു ഭാഗം തകർന്നു വീണു.
കെട്ടിടം വിട്ടുനൽകിയാൽ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]