
കരിമണ്ണൂർ∙ അപകടക്കെണികളായി ചപ്പാത്തുകൾ എന്ന പേരിലറിയപ്പെടുന്ന പാലങ്ങൾ. ഉടുമ്പന്നൂർ പഞ്ചായത്തിൽ വേളൂർ ഭാഗത്തെ ചപ്പാത്തും കരിമണ്ണൂർ പഞ്ചായത്തിലെ തൊമ്മൻകുത്ത് ചപ്പാത്തുമാണ് മഴക്കാലമായാൽ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്നത്.
മഴക്കാലമായാൽ പുഴകൾക്കു കുറുകെയുള്ള ചപ്പാത്തുകൾ മഴക്കാലത്ത് വെള്ളത്തിലാകുന്നതോടെ വിവിധ ഗ്രാമങ്ങൾ പോലും ഒറ്റപ്പെടും. ആവശ്യത്തിന് വീതിയും കൈവരിയും ഇല്ലാത്ത ചപ്പാത്തുകളിൽനിന്ന് വാഹനങ്ങളും കാൽനട
യാത്രക്കാരും താഴേക്ക് പതിച്ചുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
ചെറുതും വലുതുമായുള്ള ഒട്ടനവധി പുഴകളും തോടുകളുമാണ് മലയോര ജില്ലയായ ഇടുക്കിയിലുള്ളത്. വർഷകാലത്തും വേനലിലും ഉൾപ്പെടെ കുറുകെയുള്ള പാലങ്ങൾ കടന്നുവേണം ജനങ്ങൾക്ക് വീടുകളിലെത്താൻ.
ചെറിയ വാഹനങ്ങൾ കൂടാതെ ബസും ലോറിയും വരെ കടന്നുപോകുന്ന ചപ്പാത്തുകളുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച ചെറുതും വലുതുമായ ഇത്തരം ചപ്പാത്ത് പാലങ്ങളിൽ അപകടങ്ങളും പതിവാണ്.
വേനൽ മഴയിൽ പോലും മിക്ക ചപ്പാത്തുകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്.
ഇതോടെ ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ജനങ്ങൾ യാത്രാ ദുരിതത്തിലാകുകയാണ് പതിവ്. ഭൂരിഭാഗം ചപ്പാത്തുകൾക്കും കൈവരികളില്ല.
വെള്ളത്തിന്റെ കുത്തൊഴുക്കും കാലപ്പഴക്കവും മൂലം പല ചപ്പാത്തുകളുടെയും സംരക്ഷണ ഭിത്തിയും അടിത്തറയും തകർച്ചയിലാണ്.
ചപ്പാത്തുകൾ ഉയർത്തണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നത് സ്ഥിരം പല്ലവിയാണെന്നും പരാതിയുണ്ട്. ഇത്തരം ചപ്പാത്തുകൾ ഉയർത്തി വീതി കൂട്ടി പാലങ്ങൾ പണിത് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൊമ്മൻകുത്ത് ചപ്പാത്തിന്റെയും അവസ്ഥയും വളരെ പരിതാപകരമാണ്. രാത്രികാലങ്ങളിൽ മലയോരപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്താൽ ഈ മേഖലയിലെ ഗതാഗതം പൂർണമായും നിലയ്ക്കും. തൊമ്മൻകുത്ത് ചപ്പാത്തിന്റെ സമാന്തര പാലം പണിയാനുള്ള ഫണ്ടിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു എന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]