വണ്ടിപ്പെരിയാർ∙ മദ്യലഹരിയിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന ജെസിബി ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച 3 യുവാക്കളെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണു മാറ്റുന്നതിന് എത്തിച്ച ജെസിബി ആണ് യുവാക്കൾ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്.
ജെസിബി മൈതാനത്തുനിന്നു റോഡിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇവിടെ നിർത്തിയിട്ടിരുന്ന ലോറിയുടെ പടുതയിൽ ഉടക്കി. പടുത കീറിയതോടെ ബഹളം ഉണ്ടാകുകയും നാട്ടുകാർ ജെസിബി തടയുകയും ചെയ്തു.
പൊലീസ് എത്തി പശുമല സ്വദേശികളായ യുവാക്കളെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. തുടർന്ന് യുവാക്കൾ മാപ്പു പറയുകയും ജെസിബി ഉടമ സ്റ്റേഷനിൽ എത്തി കേസില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ പൊലീസ് യുവാക്കളെ താക്കീതു ചെയ്തു വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]