
കുമളി ∙ മൈനർ ഇറിഗേഷൻ ഓഫിസ് ജീവനക്കാരനു പണിമുടക്ക് അനുകൂലികളുടെ മർദനമേറ്റു. കുമളി തേക്കടി കവലയിൽ പ്രവർത്തിക്കുന്ന ഓഫിസിലെ ജീവനക്കാരനായ വിഷ്ണുവിനാണു മർദനമേറ്റത്.
തുറന്നുപ്രവർത്തിച്ചിരുന്ന ഓഫിസ് അടയ്ക്കാൻ സമരാനുകൂലികൾ ആവശ്യപ്പെട്ടെങ്കിലും വിഷ്ണു വഴങ്ങിയില്ല. ഓഫിസിൽനിന്നു മടങ്ങിയ സമരക്കാർ കൂടുതൽ ആളുകളുമായി എത്തി.
ഇതിനിടെ, രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പൂട്ടി വിഷ്ണു താഴെ എത്തിയിരുന്നു. ‘നിനക്ക് ഓഫിസ് അടച്ചാൽ എന്താ’ എന്നു ചോദിച്ച് തട്ടിക്കയറിയ സമരക്കാർ പിന്നീട് ഒരു കടമുറിയുടെ ഷട്ടറിനോടു ചേർത്തുനിർത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു.
പണിമുടക്ക്: ജോലിക്കെത്തിയ അധ്യാപികയെ ദേവികുളത്ത് ക്ലാസ്മുറിയിൽ പൂട്ടിയിട്ടു
മൂന്നാർ ∙ പണിമുടക്കു ദിവസം സ്കൂളിലെത്തിയ അധ്യാപികയെ സമരാനുകൂലികൾ ക്ലാസ്മുറിയിൽ 15 മിനിറ്റോളം പൂട്ടിയിട്ടു.
ദേവികുളം ഗവ. യുപി സ്കൂൾ അധ്യാപിക വി.ജ്യോതിലക്ഷ്മിയെയാണു ക്ലാസ്മുറിക്കുള്ളിൽ പൂട്ടിയിട്ടത്.ഇന്നലെ രാവിലെ 10നു ശേഷമാണു സംഭവം.
കുട്ടികൾ എത്തുന്നതും കാത്തു ക്ലാസിലിരുന്ന അധ്യാപികയോടു സമരക്കാർ, പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെയാണ് അധ്യാപികയെ പുറത്തിറങ്ങാൻ അനുവദിക്കാതെ ക്ലാസ്മുറി പൂട്ടിയത്.
സമരാനുകൂലികൾ മടങ്ങിയശേഷം മറ്റ് അധ്യാപകരെത്തിയാണ് അധ്യാപികയെ പുറത്തിറക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]