
തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ എല്ലാ അംഗങ്ങളും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ അപ്ഡേഷൻ നടത്തി ഏകീകൃത തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഇതിനായി അംഗങ്ങൾ ആധാർ, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ സെന്ററിനെ സമീപിക്കണം.
കൂടാതെ തടിയമ്പാടുള്ള ജില്ലാ ഓഫിസിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാവും. കാർഡിനായുള്ള തുകയായ 25 രൂപയും കരുതേണ്ടതാണ്.
04862-235732.
ജോലി ഒഴിവ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ എംബിഎ പ്രോഗ്രാമിന്റെ കോഴ്സ് മെന്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ഓപ്പൺ വിഭാഗങ്ങളിൽ ഓരോ ഒഴിവു വീതം.
55% മാർക്കോടെ എംബിഎയും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യതയുമുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
അപേക്ഷ [email protected] എന്ന ഇമെയിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.mgu.ac.in
കോട്ടയം∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എംഎ ഇംഗ്ലിഷ് പ്രോഗ്രാമിന്റെ കോഴ്സ് കോഓർഡിനേറ്റർ തസ്തികയിൽ ഇഡബ്ല്യുഎസ് വിഭാഗത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി: 50. ഇമെയിൽ: [email protected].
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. തൊടുപുഴ∙ മുട്ടം ഗവ.
പോളിടെക്നിക് കോളജിൽ 2025- 26 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നാളെ 11ന് കോളജ് ഓഫിസിൽ ഹാജരാകണം.
യോഗ്യത: ബി ടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ്. 04862 255083.
തൊടുപുഴ∙ ഉടുമ്പന്നൂർ ഗവ.
എൽപി സ്കൂൾ നിലവിലുള്ള എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. നാളെ 11ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
9961647076. തൊടുപുഴ ∙ മുട്ടം ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നാളെ 10ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.
“തൊടുപുഴ∙ മണക്കാട് എൻഎസ്എസ് എച്ച്എസ്എസ് സ്കൂളിൽ കെമിസ്ട്രി (ജൂനിയർ) ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. 25ന് 11ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]