
വാർത്തയ്ക്ക് ഉടൻ നടപടി; ഉറുമ്പിൽ പാലത്തിന് പുതിയ കൈവരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ നഗരത്തിലെ 23-ാം വാർഡിൽ കാഞ്ഞിരമറ്റം റോഡിലെ ഉറുമ്പിൽ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിച്ചു. കൈവരികൾ തകർന്നതുമൂലം യാത്രക്കാരുടെ അപകടഭീഷണി സംബന്ധിച്ച് ‘മനോരമ’ വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.നാലു മാസം മുൻപ് വാഹനം ഇടിച്ചാണ് കൈവരികൾ തകർന്നത്. തൊടുപുഴ- കാഞ്ഞിരമറ്റം-ആനക്കയം റൂട്ട് ആയതിനാൽ വാഹനത്തിരക്കുള്ള റോഡിൽ കൈവരികൾ തകർന്നത് അപകടസാധ്യത ഇരട്ടിയാക്കുന്ന സ്ഥിതിയായിരുന്നു.
വാഹന യാത്രക്കാർക്കു പുറമേ കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്നു.മാത്രമല്ല താരതമ്യേന വീതി കുറഞ്ഞ റോഡായതിനാൽ എതിരെ 2 വാഹനങ്ങൾ വന്നാൽ കടന്നുപോകാനും രാത്രി സഞ്ചാരവും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിനെല്ലാം പരിഹാരമായി പിഡബ്ല്യുഡി ബ്രിജ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ കൈവരികൾ സ്ഥാപിച്ചതോടെ യാത്രക്കാർക്ക് ഇനി സുരക്ഷിതമായി പാലത്തിലൂടെയുള്ള യാത്ര ചെയ്യാം.