
ഇടുക്കി ജില്ലയിൽ ഇന്ന് (10-04-2024); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എംജിയിൽ വ്യവസായ സംരംഭകത്വ പരിശീലനം
കോട്ടയം ∙ എംജി സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ മേയിൽ നടത്തുന്ന അവധിക്കാല വ്യവസായ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഒരു മാസത്തെ പരിശീലനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസ്: 30,000 രൂപ. ഈ മാസം 26നു മുൻപ് https://bit.ly/sep_biicmgu എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. [email protected]. 7994092730.
എട്ടാം ക്ലാസ് പ്രവേശനം
തൊടുപുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പുറപ്പുഴ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും പൂരിപ്പിച്ച അപേക്ഷകൾ 30ന് മുൻപ് സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. 9400006479, 9846440088.
വെക്കേഷൻ കോഴ്സ്
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ അടുത്ത മാസം 5 മുതൽ ആരംഭിക്കുന്ന എഐ ആൻഡ് റോബട്ടിക്സ് വർക്ഷോപ് യൂസിങ് ആർഡ്വിനോ, മെഡിക്കൽ എക്യുപ്മെന്റ് ഫെമിലറൈസേഷൻ, ഇൻട്രൊഡക്ഷൻ ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് പൈത്തൺ എന്നീ വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. 9645800021.
ജോലി ഒഴിവ്
തൊടുപുഴ ∙ തൊടുപുഴ ജില്ലാ ആശുപത്രിയിൽ റേഡിയോഗ്രഫർ, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് 10ന് ആശുപത്രിയിൽ എത്തണം. 04862 222630.
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 705
കാപ്പിക്കുരു(റോബസ്റ്റ): 250
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 210, ചുക്ക്: 220
ഗ്രാമ്പൂ: 750, ജാതിക്ക: 340
ജാതിപത്രി: 1850-2400