മൂന്നാർ ∙ കാട്ടാന ശല്യത്തിൽ വലഞ്ഞ് കന്നിമല നിവാസികൾ. പൈപ്പുകൾ തകർക്കുന്നത് പതിവായതോടെ ടോപ് ഡിവിഷനിൽ ശുദ്ധജലക്ഷാമം രൂക്ഷമായി.
കഴിഞ്ഞ മൂന്നാഴ്ചയായി കന്നിമല ടോപ് ഡിവിഷനിൽ കാട്ടാന ശല്യം രൂക്ഷമാണ്. പുതുതായി പിറന്ന കുട്ടിയടക്കം നാല് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
ടോപ്പ് ഡിവിഷനിലെ നൂറിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ശുദ്ധജല പൈപ്പുകളാണ് ആനക്കൂട്ടം പല തവണകളായി തകർത്തത്. പൈപ്പ് തകർത്ത് വെള്ളം കുടിച്ച ശേഷം ആനകൾ മടങ്ങുന്നതോടെ തൊഴിലാളികളെത്തി പുതിയ പൈപ്പിട്ട് നന്നാക്കും.
എന്നാൽ വീണ്ടും മറ്റൊരു സ്ഥലത്ത് ആനകൾ പൈപ്പ് തകർക്കും. ഇത്തരത്തിൽ പൈപ്പുകൾ സ്ഥിരമായി തകർക്കുന്നതിനാൽ മേഖലയിൽ മൂന്നാഴ്ചയായി ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
കുഞ്ഞുമായി കാട്ടാനകൾ വീടുകൾക്ക് സമീപം പകൽ സമയങ്ങളിലും നടക്കുന്നതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

