രാജാക്കാട്∙ മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷിന്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ മൂന്നാർ ഡിവൈഎസ്പി എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ‘മനോരമ’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണു നടപടി.
2024 നവംബർ 11നും 2025 സെപ്റ്റംബർ 12നും ഡിസംബർ 17നും ആണു സമീപത്തെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന രാജേഷിന്റെ ഓട്ടോറിക്ഷ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചത്. മൂന്നാം തവണ ഓട്ടോ കത്തി നശിച്ച സംഭവത്തിൽ, മാസ്ക്കും ഹെൽമറ്റും ധരിച്ചു കുട
ചൂടിയെത്തിയ ആൾ വാഹനത്തിൽ എന്തോ ദ്രാവകം ഒഴിച്ച ശേഷം തീയിടുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.
2024ൽ ഓണാഘോഷത്തോടനുബന്ധിച്ചു ചിലർ രാജേഷുമായി മുല്ലക്കാനത്തു വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട
മുൻവൈരാഗ്യമാണ് ഓട്ടോ കത്തിക്കാൻ കാരണമെന്നും പ്രതിക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നും രാജേഷ് സംശയിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

