മൂന്നാർ ∙ വട്ടവട പഞ്ചായത്തിലെ സ്ഥിരസമിതി അംഗങ്ങളുടെയും അധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പിൽ സിപിഐയുടെ ആവശ്യങ്ങൾക്ക് മുൻപിൽ സിപിഎം മുട്ടുമടക്കി.
ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് അധ്യക്ഷൻമാരും കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളും രാജിവച്ചു. കോൺഗ്രസ് പിന്തുണയിൽ വിജയിച്ച സിപിഎമ്മിലെ ക്ഷേമകാര്യ വികസന സമിതി അധ്യക്ഷ തുടരും.
ആരോഗ്യ വിദ്യാഭ്യാസ വികസന സമിതി അധ്യക്ഷൻ സിപിഎമ്മിലെ മാരിയപ്പൻ, വികസന കാര്യ അധ്യക്ഷൻ കന്തസ്വാമി എന്നിവരും ഇരുസമിതികളിലെ സിപിഎം അംഗങ്ങളുമാണ് റിട്ടേണിങ് ഓഫിസർ വി.ഡി.സുശീലന് രാജി സമർപ്പിച്ചത്.
ഇതോടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ലഭിച്ചാലുടൻ പഞ്ചായത്തിൽ വീണ്ടും രണ്ട് സമിതികളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
എന്നാൽ ഇന്നലെ നടന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ചന്ദ്രാവതിയും ബിജെപിയിലെ ചന്ദനമാരിയും തമ്മിലുണ്ടായ മത്സരത്തിൽ കോൺഗ്രസിന്റെ ഏക അംഗമായ രംഗൻ പിന്തുണച്ചതോടെ സിപിഎം അംഗം ചന്ദ്രാവതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രീയ പ്രതിസന്ധി
എൽഡിഎഫ് ഭരിക്കുന്ന വട്ടവട പഞ്ചായത്തിൽ സിപിഎം- 6, സിപിഐ- 3, ബിജെപി – 4, കോൺഗ്രസ് – 1 എന്നിങ്ങനെയാണ് കക്ഷിനില.
മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കും ലഭിച്ചു. എന്നാൽ സിപിഐ ആവശ്യപ്പെട്ട
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സ്ഥാനാർഥികളെ നിർത്തി.
തിരഞ്ഞെടുപ്പിൽ രണ്ട് സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും വിജയിക്കുകയും സിപിഐ അംഗങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് മുന്നണിയിൽ പൊട്ടിത്തെറിയുണ്ടായത്.
തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് പിന്തുണ പിൻവലിക്കുമെന്നു സിപിഐ പ്രഖ്യാപിച്ചത്.
ജില്ലാ നേതൃത്വം ഇടപെട്ടു
വട്ടവടയിൽ പ്രശ്നം രൂക്ഷമാകുകയും ഭരണത്തിൽ നിന്നു പിന്മാറുമെന്ന് സിപിഐ പ്രഖ്യാപിക്കുകയും ചെയ്തതോടെ സിപിഎം ജില്ലാ സെക്രട്ടറി പ്രശ്നത്തിൽ ഇടപെട്ടു. വ്യാഴാഴ്ച അടിമാലിയിലെത്തിയ ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, ഏതു വിധേയനെയും പ്രശ്നം ഒത്തുതീർപ്പാക്കാൻ നിർദേശം നൽകി.
ഇതിനായി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ആർ.ഈശ്വരനെ ചുമതലപ്പെടുത്തി.
ഈശ്വരനും നിലവിലെ ഏരിയ സെക്രട്ടറി രാജനും ലോക്കൽ സെക്രട്ടറി ലോറൻസും ഇന്നലെ രാവിലെ വട്ടവടയിലെത്തി സിപിഐ ലോക്കൽ സെക്രട്ടറി എം.രാമരാജ്, സെന്തിൽകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അംഗങ്ങളും അധ്യക്ഷൻമാരും രാജിവയ്ക്കാൻ ധാരണയായതും ഭരണ പ്രതിസന്ധി ഒഴിവായതും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

