മൂന്നാർ ∙ ആശങ്കയുയർത്തി ടൗണിനു സമീപം പകൽ കാട്ടാനകളിറങ്ങി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡനു സമീപമുള്ള തേയില തോട്ടത്തിലും ദേശീയപാതയിലും കുട്ടിയടക്കം മൂന്ന് ആനകളിറങ്ങിയത്.
പഴയ ഗവ. കോളജിന് സമീപത്തുള്ള തേയിലത്തോട്ടത്തിൽ കാട്ടാനകളെ കണ്ടതോടെ ഇവയെ അടുത്തു കാണുന്നതിനായി ദേശീയപാത വഴിയെത്തിയ സഞ്ചാരികൾ വാഹനങ്ങൾ നിർത്തി പുറത്തിറങ്ങി.
സംഭവമറിഞ്ഞ് ആർആർടി സംഘവും ദേവികുളം, മൂന്നാർ പൊലീസും സ്ഥലത്തെത്തി.
ആർആർടി സംഘം പടക്കം പൊട്ടിച്ചതോടെ ആനകൾ ദേശീയപാതയിലിറങ്ങി താഴെയുള്ള തേയിലത്തോട്ടം വഴി വനത്തിലേക്ക് പോയി. ഇതിനു ശേഷമാണ് വിദേശികളടക്കമുള്ള സഞ്ചാരികൾ മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

