മൂന്നാർ ∙ ഇടമലക്കുടിയിലെ നൂറടിക്കുടിയിലേക്കു മൂന്നാറിൽ നിന്ന് 180 കിലോമീറ്റർ സഞ്ചരിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ തന്നെ പോളിങ് സാമഗ്രികൾ വാങ്ങി യാത്ര തുടങ്ങി. പഴയ മൂന്നാർ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇന്നലെ രാവിലെ ഏറ്റവുമാദ്യം വിതരണം ചെയ്തത് നൂറടിക്കുടിയിലേക്കുള്ള പോളിങ് സാമഗ്രികളായിരുന്നു. സബ് കലക്ടർ വി.എം.ആര്യയിൽ നിന്നു പ്രിസൈഡിങ് ഓഫിസർ എൽദോ വർഗീസ് സാമഗ്രികൾ ഏറ്റുവാങ്ങി.
സാമഗ്രികൾ ഏറ്റുവാങ്ങിയ ആറംഗ സംഘവും റൂട്ട് ഓഫിസറായ കുടിയിലെ എസ്ടി പ്രമോട്ടർ സുമേഷ് പരമനും അടങ്ങിയ സംഘം രാവിലെ 8.30ന് മൂന്നാറിൽ നിന്നു പുറപ്പെട്ടു.
മറയൂർ, ചിന്നാർ, തമിഴ്നാട്ടിലെ വാൽപാറ വഴി 175 കിലോമീറ്റർ വാഹനത്തിലും 5 കിലോമീറ്ററിലധികം കാൽനടയായും സഞ്ചരിച്ചു വേണം ഉദ്യോഗസ്ഥർക്ക് നൂറടിക്കുടിയിലെ വനം വകുപ്പിന്റെ ഇഡിസി കെട്ടിടത്തിൽ തയാറാക്കിയിട്ടുള്ള പോളിങ് ബൂത്തിലെത്താൻ. നൂറടിക്ക് പിന്നാലെ ഇടമലക്കുടി പഞ്ചായത്തിലെ മറ്റ് 13 ബൂത്തുകളിലെയും പോളിങ് സാമഗ്രികൾ രാവിലെ 11 മണിയോടെ വിതരണം ചെയ്തു.
കിടക്കാൻ പായ കിട്ടിയില്ലെന്ന് പരാതി
ഇടമലക്കുടി, തോട്ടംമേഖല, കാന്തല്ലൂർ അടക്കമുള്ള കഠിനമായ തണുപ്പുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ പോളിങ് ഡ്യൂട്ടി സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് രാത്രി കിടക്കാൻ പായ നൽകാത്തതിനെതിരെ പരാതി.
പോളിങ് സാമഗ്രികളുമായി പോയ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം ഇന്നലെ കിടക്കാൻ പായ വിതരണം ചെയ്തിരുന്നു. എന്നാൽ പൊലീസുകാരെ മാത്രം ഒഴിവാക്കുകയായിരുന്നു.
എല്ലാവർക്കും കിടക്കാനുള്ള സൗകര്യമുണ്ടാകില്ലെന്നാണ് സാമഗ്രികളുടെ വിതരണ ചുമതലയുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥരുടെ വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

