കുമളി∙ ആറാംമൈൽ- ചക്കുപള്ളം റോഡ് തകർന്നു. ചക്കുപള്ളം ട്രൈബൽ സ്കൂളിലെ കുട്ടികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും യാത്ര ചെയ്യുന്ന റോഡാണ് തകർന്നുകിടക്കുന്നത്.
2017-ൽ പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 4950 മീറ്റർ റോഡ് 4 കോടി രൂപയിലധികം ചെലവഴിച്ചാണ് നിർമിച്ചത്. ഈ റോഡാണ് ഇപ്പോൾ ആകെ താറുമാറായി കിടക്കുന്നത്. ഏലത്തോട്ടങ്ങളിൽ ജോലിക്കായി ദിവസവും ജീപ്പുകളിൽ വന്നുപോകുന്ന തൊഴിലാളികളും ട്രൈബൽ സ്കൂളിൽ എത്തുന്ന കുട്ടികളും അധ്യാപകരും ബുദ്ധിമുട്ട് സഹിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
റോഡ് നിർമാണം പൂർത്തിയായ തീയതി മുതൽ 5 വർഷത്തേക്ക് കരാറുകാരൻ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തണം എന്നതായിരുന്നു വ്യവസ്ഥ.
2022-ൽ ഈ കാലാവധി അവസാനിച്ചു. ഇനി റോഡ് യാത്രായോഗ്യമാക്കണമെങ്കിൽ ഫണ്ട് അനുവദിക്കണം. റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് പല വേദികളിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]