
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്കിനോടു അനുബന്ധിച്ച് നിർമിച്ച സെപ്റ്റിക് ടാങ്കുകളിൽ ഒന്ന് നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ചോർച്ച തടയാൻ നടപടിയില്ല. ടാങ്കിൽ നിന്ന് അസഹനീയമായ ദുർഗന്ധം ഉയരുന്നതിനാൽ പുതിയ ബ്ലോക്കിന്റെ ഈ ഭാഗത്തേക്ക് രോഗികൾക്കു പോകാൻ കഴിയുന്നില്ല. ഈ ഭാഗത്ത് ഈച്ചയും കൊതുകും പെരുകിയതായും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
നിറഞ്ഞൊഴുകുന്ന മലിനജലം ആശുപത്രിയുടെ ഒരു വശത്തു കൂടി ഒഴുകി പുതിയ കെട്ടിടത്തിലേക്ക് തിരിയുന്ന റോഡിലൂടെ പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്കാണ് പോകുന്നത്. താഴെനിന്നു നടന്നു വരുന്ന രോഗികൾ റോഡിലൂടെ ഒഴുകുന്ന മലിന ജലത്തിൽ ചവിട്ടിക്കയറിയാണു പുതിയ ബ്ലോക്കിലേക്ക് വരുന്നത്.
ശുചിമുറി ടാങ്കിൽ നിന്നുള്ള മലിന ജലത്തിൽ ചവിട്ടിയവർ പുതിയ ബ്ലോക്കിൽ കയറുന്നതോടെ ഇവിടെയും ദുർഗന്ധമനുഭവപ്പെടുന്നുണ്ട്. ഇതോടെ മെഡിക്കൽ കോളജും പരിസരവും പകർച്ചവ്യാധി ഭീഷണിയിലാണ്.
ഇങ്ങനെയാണോ ടാങ്ക് പണിയുന്നത്?
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ശുചിമുറി ടാങ്ക് നിർമിച്ചതെന്നു ആരോപണമുണ്ട്.
മൂന്നു നിലകളുള്ള എല്ലാവിധ സൗകര്യവുമുള്ള വലിയ കെട്ടിടത്തിൽ ദിവസേന ശരാശരി ആയിരത്തിലേറെ രോഗികളും കൂട്ടിരിപ്പുകാരും എത്തുന്നുണ്ട്. ഇതിനു പുറമേ ഒട്ടേറെ ജീവനക്കാരുമുണ്ട്.
ഇത്രയധികം പേർ പതിവായെത്തുന്ന ആശുപത്രിയിൽ ഇതിനു തക്ക വലുപ്പമുള്ള ശുചിമുറി ടാങ്കുകളല്ല പണിയുന്നതെന്നു നിർമാണ ഘട്ടത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. മാത്രമല്ല, ടാങ്കുകൾക്കു ചുറ്റും ബലവത്തായ സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടില്ല.
ഇതോടെ പുതിയ ബ്ലോക്കിലെ ശുചിമുറി ടാങ്കിനു സമീപമുള്ള ഭിത്തികളിൽ പലഭാഗത്തും വിള്ളലുണ്ടായിട്ടുണ്ട്. മുകൾ വശം പലയിടത്തും പൊട്ടിയിട്ടുമുണ്ട്.
ഉറപ്പില്ലാത്ത സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയതിനാലാണ് രണ്ടു വർഷത്തിനുള്ളിൽ ടാങ്കും ടൈലുകളും പൊട്ടിപ്പൊളിഞ്ഞ് ചോർച്ച തുടങ്ങിയതെന്നു വിദഗ്ധർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]