
തൊടുപുഴ ∙ വണ്ണപ്പുറം ടൗണിൽ സൂചനാ ഫലകം മറച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് വിനയാകുന്നു. വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ പൊതുമരാമത്തു വകുപ്പു സ്ഥാപിച്ചിട്ടുള്ള വഴിയും ദിശയും സൂചിപ്പിക്കുന്ന ഫലകമാണ് യാത്രക്കാർക്ക് കാണാൻ കഴിയാത്ത വിധം മറച്ചിരിക്കുന്നത്.ഹൈറേഞ്ച് ഭാഗത്തേക്കുള്ള യാത്രക്കാർക്കും, വാഹനങ്ങൾക്കും പോകേണ്ട
വഴി തിരിച്ചറിയാനാണ് ഫലകം വച്ചിട്ടുള്ളത്.
പക്ഷേ ഫലകത്തിനു മുന്നിൽ വലിയ വൈദ്യുതി തൂണും തൂണിൽ രണ്ട് ഫ്ലെക്സ് ബോർഡുകളും വച്ചിരിക്കുന്നതിനാൽ ഫലകം കാണാൻ കഴിയുന്നില്ല. ഇതുമൂലം ഹൈറേഞ്ച് മേഖലയിലേക്ക് പോകാനായി വാഹനങ്ങളിൽ ടൗണിൽ എത്തുന്ന മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രക്കാർ വഴിയറിയാതെ ബുദ്ധിമുട്ടുകയാണ്. വഴിയോരങ്ങളിൽ കൊടിതോരണങ്ങളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതു നിരോധിച്ച ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇത്തരം നിയമലംഘനം നടക്കുന്നത്.
അതേസമയം ഇതൊന്നും കണ്ടഭാവം പോലും അധികൃതർക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]