
മൂലമറ്റം∙ ടൗണിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിൽനിന്നു കോൺക്രീറ്റ് പാളികൾ പൊളിഞ്ഞുവീഴുന്നത് പതിവായി. കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പലപ്പോഴും അപകടകാരണമാകാറുണ്ട്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതുമൂലം ബസ് സ്റ്റാൻഡിൽ ബസ് കയറാനായി എത്തുന്നവരും അപകട
ഭീഷണിയിലാണ്. കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങൾ, ജില്ലാ മണ്ണു സംരക്ഷണ ഓഫിസ്, ഗവ. സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളിലെത്തുന്നവർ ഏറെ ഭയന്നാണ് ഇവിടെ ഇരിക്കുന്നത്. ഗവ.
സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ വിദ്യാർഥികളും ജീവനക്കാരും പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലായിരിക്കുന്നത്.
കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് പാളികൾ ഏറെ അടർന്നുവീഴുന്നത് മൂന്നാം നിലയിലാണ്. അടർന്നുവീഴുന്ന കോൺക്രീറ്റ് പാളികൾ റോഡിലേക്കും വീഴുന്നുണ്ട്.
ഇതുമൂലം ബസ് സ്റ്റാൻഡിലെത്തുന്നവർ പലപ്പോഴും അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ ഈ തുക ഫലപ്രദമായി ചെലവഴിക്കാത്തതിനാലാണ് കെട്ടിടത്തിൽനിന്നു പാളികൾ അടർന്നുവീഴുന്നത്.
കഴിഞ്ഞ വർഷം കെട്ടിടത്തിലെ ഷേഡുകൾ പൊളിച്ചു നീക്കിയിരുന്നു. ഇതോടെ മഴ പെയ്യുമ്പോൾ കെട്ടിടം ചോരുകയാണ്.
ഇതും ബലക്ഷയത്തിനു കാരണമാകും. കെട്ടിടത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]