
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലാ പുല്ലരിക്കുന്ന് ക്യാംപസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ജേണലിസം പിജി പ്രോഗ്രാമിലേക്ക് 11ന് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
യോഗ്യത: ബിരുദം. 9495934263.
ജൈവ കൃഷിക്ക് സർട്ടിഫിക്കേഷൻ
മറയൂർ∙ കാന്തല്ലൂർ പഞ്ചായത്തിൽ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന ഏതു വിളയും ജൈവ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് അവരുടെ കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ നേടാൻ അവസരം. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പിജിഎസ് സർട്ടിഫിക്കേഷനാണ് കൃഷിവകുപ്പ് മുഖേന സൗജന്യമായി ലഭിക്കുക.
ജൈവകൃഷി ചെയ്യുന്നവരുടെ ഉൽപന്നങ്ങൾക്ക് അർഹമായ മാർക്കറ്റ് വില ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ ആവശ്യമുള്ള കർഷകർ ആധാർ കാർഡ്, കരം അടച്ച രസീത് എന്നിവ സഹിതം 10ന് മുൻപ് കാന്തല്ലൂർ കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
തൊഴിൽമേള മാറ്റിവച്ചു
കോട്ടയം ∙ എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഇന്ന് സർവകലാശാലയിൽ നടത്താനിരുന്ന തൊഴിൽമേള 10ലേക്കു മാറ്റി.
https://www.empekm.in/mccktm/ എന്ന ലിങ്കിൽ 9നു മുൻപു റജിസ്റ്റർ ചെയ്യണം. 9495628626, 0481-2731025.
തുല്യതാ പരീക്ഷ നാളെ മുതൽ
തൊടുപുഴ∙ ഹയർ സെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷ നാളെ മുതൽ 27 വരെ നടക്കും.
ഒന്നാം വർഷ പരീക്ഷ 11ന് തുടങ്ങി 28ന് സമാപിക്കും. എസ്എൻഡിപി വിഎച്ച്എസ്എസ് അടിമാലി, സെന്റ് ജോർജ് എച്ച്എസ്എസ് കട്ടപ്പന, ജിജിഎച്ച്എസ്എസ് തൊടുപുഴ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽനിന്നു ഹാൾടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണമെന്ന് സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എം.അബ്ദുൽ കരീം അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2350-2550
കുരുമുളക്: 667
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 230, ചുക്ക്: 260
ഗ്രാമ്പൂ: 760,ജാതിക്ക: 270
ജാതിപത്രി: 1400-1800
കൊക്കോ വില അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 140
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]