
പിള്ളേരുടെ സാഹസം ലേശം കൂടുന്നുണ്ട്; സാഹസിക യാത്രകൾ പതിവാക്കി യുവാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ ഗ്യാപ് റോഡ്, പള്ളിവാസൽ, മൂന്നാർ – ടോപ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ സാഹസിക യാത്രകൾ പതിവാക്കി യുവാക്കൾ. കഴിഞ്ഞ രണ്ടു മാസമായി മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ നിലച്ചതോടെയാണു മേഖലയിൽ സാഹസിക യാത്രകൾ വ്യാപകമായിരിക്കുന്നത്. അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെ വാതിലുകളിലും ടാക്സി ജീപ്പുകളുടെ മുകളിലും ഇരുന്നാണു യുവാക്കൾ സാഹസിക യാത്രകൾ നടത്തുന്നത്. വാഹനങ്ങളിൽ നിന്ന് ശരീരം പുറത്തിട്ട് യാത്ര ചെയ്യുന്നതും പതിവാണ്. കൊടുംവളവുകൾ നിറഞ്ഞ മേഖലയിൽ നിയമവിരുദ്ധ സാഹസിക യാത്രകൾ നടത്തുന്നത് അപകടത്തിനു കാരണമാകും.