
ഇടുക്കി ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയ മഴയ്ക്ക് സാധ്യത.
കോഴ്സ് അഡ്മിഷൻ
തൊടുപുഴ ∙ കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ, പിഎസ്സി നിയമനങ്ങൾക്കു യോഗ്യമായ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫിസ് ഓട്ടമേഷൻ എന്നീ കോഴ്സുകളിലേക്കും തൊഴിൽ സാധ്യതകളുള്ള അനിമേഷൻ കോഴ്സുകളിലേക്കുമുള്ള അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് 04862 228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ആഡംബരക്കപ്പൽ യാത്ര
കട്ടപ്പന∙ അറബിക്കടലിൽ ആഡംബരക്കപ്പൽ യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി കട്ടപ്പന ഡിപ്പോ. ആഡംബര ക്രൂസ് യാത്രക്കപ്പലായ നെഫർറ്റിറ്റിയിൽ 23നാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയറ്റർ എന്നിവയെല്ലാം ആസ്വദിച്ച് 5 മണിക്കൂർ കടലിൽ യാത്ര ചെയ്യാനാകും. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ടു ലൈഫ് ബോട്ടുകൾ എന്നിവയെല്ലാം നെഫർറ്റിറ്റിയിലുണ്ട്. ഉല്ലാസയാത്രയ്ക്ക് മുതിർന്നവർക്ക് 3150 രൂപയും കുട്ടികൾക്ക് 1440 രൂപയുമാണ് നിരക്ക്. ഫോൺ: 94476 11856, 97445 32829.
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 710
കാപ്പിക്കുരു(റോബസ്റ്റ): 250
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 750
ജാതിക്ക: 340
ജാതിപത്രി: 1850-2400