ചെറുതോണി ∙ പാണ്ടിപ്പാറയിലെ നയന ഓയിൽ മിൽസിൽ തീപിടിച്ച് വ്യാപക നഷ്ടം. മരിയാപുരം സ്വദേശി എരപ്പൂഴിക്കര സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തീ പിടുത്തമുണ്ടായത്.
പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു വെളിച്ചെണ്ണ ഉൽപാദന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നതിനാൽ സമീപപ്രദേശങ്ങളിലെല്ലാം ആളുകൾ ഉണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട
പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽ നിന്നും കട്ടപ്പനയിൽ നിന്നുമായി അഗ്നിരക്ഷാസേനയുടെ നാല് വാട്ടർ ടെൻഡറുകൾ സ്ഥലത്തെത്തി. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ അടുത്ത കെട്ടിടത്തിലേക്കും പരിസരങ്ങളിലേക്കും പടരുന്നത് തടയാനായി.
കൊപ്ര ആട്ടുന്ന ചക്ക്, മോട്ടറുകൾ എന്നിവയ്ക്ക് കൂടുതൽ നാശമുണ്ടാകാതെ സംരക്ഷിച്ച സേന, കോൺക്രീറ്റ് കെട്ടിടവും അഗ്നിബാധയിൽ നിന്നും രക്ഷിച്ചു.
എന്നാൽ തീ പിടിത്തത്തിൽ വിൽപനയ്ക്കായി തയാറാക്കി വച്ച വെളിച്ചെണ്ണ ബോട്ടിലുകൾ, പമ്പിങ്ങിനുള്ള ഇലക്ട്രിക് പമ്പ് സെറ്റുകൾ, ഫർണിച്ചർ എന്നിവ കത്തി നശിച്ചു.ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നു.
മന്ത്രി റോഷി അഗസ്റ്റിൻ, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരിൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

