രാജകുമാരി ∙ ജില്ലയിലെ 13 പഞ്ചായത്തുകളിൽ എല്ലാത്തരം നിർമാണങ്ങൾക്കുമുള്ള പഞ്ചായത്ത് അനുമതിക്ക് (പെർമിറ്റ്) ഉപാധികൾ കർശനമാക്കി തദ്ദേശ വകുപ്പ്. റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രത്തിന്റെ (എൻഒസി) അടിസ്ഥാനത്തിൽ മാത്രമേ പഞ്ചായത്തിന്റെ നിർമാണ അനുമതി (പെർമിറ്റ്) നൽകാൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് ഇടുക്കി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കഴിഞ്ഞ 6ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്ത് നൽകി.
2023 ഫെബ്രുവരിയിൽ നിർമാണത്തിന് എൻഒസി ആവശ്യമുള്ള വില്ലേജുകൾ കൂടിയുൾപ്പെടുന്ന 13 പഞ്ചായത്തുകളിലെ റെഡ്, ഓറഞ്ച് സോണുകളിൽ നിർമാണ നിയന്ത്രണമേർപ്പെടുത്തി കലക്ടറുടെ ഉത്തരവിറങ്ങിയിരുന്നു.
നേരത്തേ നിർമാണ നിയന്ത്രണമുള്ള വില്ലേജുകളിൽ ഉൾപ്പെടാത്ത ഉടുമ്പൻചോല, മാങ്കുളം, മറയൂർ, കാന്തല്ലൂർ, ഇടമലക്കുടി, വട്ടവട പഞ്ചായത്തുകളും ഇതിലുൾപ്പെട്ടു.
പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിർദേശമനുസരിച്ച് ഇൗ പഞ്ചായത്തുകളിലും കെട്ടിട നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിക്കണമെങ്കിൽ റവന്യു വകുപ്പ് എൻഒസി നിർബന്ധമാണ്.
നിയന്ത്രണം: പഞ്ചായത്ത്–13, വില്ലേജ്–8
നിയന്ത്രണമുള്ള പഞ്ചായത്തുകൾ: ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ചിന്നക്കനാൽ, മൂന്നാർ, പള്ളിവാസൽ, വെള്ളത്തൂവൽ, ദേവികുളം, ബൈസൺവാലി, ശാന്തൻപാറ, ഉടുമ്പൻചോല, മാങ്കുളം, മറയൂർ, കാന്തല്ലൂർ, ഇടമലക്കുടി, വട്ടവട.
2019 മുതൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമുള്ള വില്ലേജുകൾ: ചിന്നക്കനാൽ, കെഡിഎച്ച്, ശാന്തൻപാറ, വെള്ളത്തൂവൽ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, ആനവിലാസം (പിന്നീട് ഒഴിവാക്കി).
പഞ്ചായത്തുകൾക്ക് കർശന നിർദേശം
ഉടുമ്പൻചോല ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബർ 26ന് ശേഷം ചിന്നക്കനാൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെയുള്ള അനധികൃത നിർമാണങ്ങൾ കണ്ടെത്തിയിരുന്നു. നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂരേഖ തഹസിൽദാർ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് കത്ത് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പഞ്ചായത്തുകൾ നിർമാണ അനുമതി നൽകിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് അടിയന്തരമായി നിർത്തിവയ്പ്പിക്കാനും എൻഒസി അനുവദിച്ച ആവശ്യത്തിനാെഴികെ മറ്റ് ആവശ്യങ്ങൾക്കുള്ള നിർമാണ പ്രവർത്തനങ്ങൾ സ്ഥലത്ത് നടക്കുന്നില്ലായെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്.
കണ്ടെത്തുന്നതും നടപടി സ്വീകരിക്കുന്നതുമായ നിർമാണ പ്രവർത്തനങ്ങളുടെ വിവരം ഹൈക്കോടതിയിലേക്കും സർക്കാരിലേക്കും റിപ്പോർട്ട് നൽകുന്നതിനായി കാലതാമസമില്ലാതെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പകർപ്പ് തഹസിൽദാർക്കും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫിസിലേക്കും നൽകണമെന്നും നിർദേശമുണ്ട്.
വാഗ്ദാനങ്ങൾ നടപ്പിലായില്ല, വികസന യാത്ര ജില്ലയിൽ
2023 മാർച്ചിൽ എൽഡിഎഫിന്റെ ജനകീയ പ്രതിരോധ ജാഥ ജില്ലയിലെത്തിയപ്പോൾ ഇൗ ജാഥ കഴിയുന്നതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങളെല്ലാം ഇല്ലാതാവുമെന്ന് ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ താെടുപുഴയിലെ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഭൂപ്രശ്നങ്ങൾ രൂക്ഷമായി തുടർന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ജോസ് കെ.മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ജില്ലയിൽ എത്തുന്നതിന് 2 ദിവസം മുൻപാണ് 13 പഞ്ചായത്തുകളിൽ നിർമാണാനുമതി നൽകുന്നതിന് സംസ്ഥാനത്ത് മറ്റാെരു സ്ഥലത്തും ഇല്ലാത്ത ഉപാധികൾ പാലിക്കാനാവശ്യപ്പെട്ട് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദേശം ഇറങ്ങിയത്.
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായി അവതരിപ്പിച്ച ഭൂപതിവ് നിയമഭേദഗതി അനുസരിച്ച് നിയന്ത്രണമുള്ള ഈ 13 പഞ്ചായത്തുകളിൽ ചട്ടലംഘന നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ കഴിയുമോയെന്ന ആശങ്ക കർഷക സംഘടനകൾ പങ്കുവയ്ക്കുന്നുണ്ട്.
അതും ഇടതുപക്ഷത്തിന് വെല്ലുവിളി ആയിരിക്കുകയാണ്.
കത്തിലെ പ്രധാന നിർദേശങ്ങൾ
∙ പഞ്ചായത്തുകളുടെ കൈവശ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്കും അനുമതി വേണം.
∙ താൽക്കാലിക ഷെഡ്, സ്ഥിരതാമസ കെട്ടിടം, വാണിജ്യ കെട്ടിടങ്ങൾ, ലൈഫ് പദ്ധതിയിലുൾപ്പെട്ട കെട്ടിടങ്ങൾ (പഞ്ചായത്തിന്റെ കൈവശ ഭൂമിയിലാണെങ്കിൽ പോലും) എന്നിങ്ങനെയുള്ള എല്ലാത്തരം നിർമാണങ്ങൾക്കും റവന്യു വകുപ്പിൽനിന്നു കൈവശത്തിന്റെ സർവേ നമ്പർ, പതിവ് രേഖകൾ, ദുരന്തനിവാരണ നിയമ പ്രകാരമുള്ള സോൺ മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ച് നൽകുന്ന എൻഒസി വേണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

