മൂന്നാർ ∙ വിനോദ സഞ്ചാരികളുമായെത്തുന്ന ബസുകൾ മൂന്നാറിലെ നിരത്തുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ സംവിധാനമൊരുക്കി പഞ്ചായത്ത്. സഞ്ചാരികളെ മൂന്നാറിൽ ഇറക്കി ജീപ്പുകളിലും മറ്റു ചെറുവാഹനങ്ങളിലും സന്ദർശന കേന്ദ്രങ്ങളിലെത്തിച്ച് മടക്കി കൊണ്ടുവരുന്ന പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പ്രാരംഭ നടപടിയെന്ന നിലയിൽ, ഇന്നലെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ തിരുവനന്തപുരത്തു നിന്നു മീശപ്പുലിമല സന്ദർശനത്തിനെത്തിയവരെ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാറിന്റെ നേതൃത്വത്തിൽ പഴയ മൂന്നാർ ഡിപ്പോയിൽ സ്വീകരിച്ച ശേഷം ജീപ്പുകളിൽ വനംവകുപ്പിന്റെ സഹകരണത്തോടെ മീശപ്പുലിമലയ്ക്ക് സമീപമുള്ള റോഡോ മാൻഷൻ വരെയെത്തിക്കുകയും ട്രെക്കിങ്ങിന് ശേഷം മടക്കിയെത്തിക്കുകയും ചെയ്തു.
സമാന രീതിയിൽ തുടർന്നും പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
പഴയ മൂന്നാറിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ലക്ഷ്മി, പഞ്ചായത്തംഗങ്ങളായ രത്തിനവേൽ, വിനായകൻ, സന്തോഷ്, മണിമൊഴി തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

