മൂന്നാർ∙ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുന്നതിനായി കണ്ടെത്തി ബോർഡ് സ്ഥാപിച്ച ഭൂമി കയ്യേറി വേലി കെട്ടി. ടൗണിനു സമീപം ഇക്കാ നഗറിലെ സർവേ നമ്പർ 62/9 ൽ പെട്ട
ഭൂമിയിലാണ് കയ്യേറ്റം നടന്നത്. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന 20 സെന്റിലധികം ഭൂമിയാണ് കയ്യേറി വേലി കെട്ടിയത്.
കഴിഞ്ഞ ജൂലൈ 16നാണ് എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ മൂന്നാർ വില്ലേജ് ഓഫിസ് നിർമിക്കാൻ ഉചിതമെന്ന് കണ്ടെത്തി ഇക്കാ നഗറിലെ സർക്കാർ ഭൂമി ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചത്.
നിലവിൽ ദേവികുളം റോഡിലാണ് മൂന്നാർ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പാട്ടക്കരാർ ലംഘിച്ചതിനെത്തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് വ്യക്തിയിൽ നിന്നും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. രണ്ടു വർഷം മുൻപുണ്ടായ കനത്ത മഴയിൽ കെട്ടിടത്തിന്റെ പിൻവശത്ത് കേടുപാടുകൾ സംഭവിച്ചിരുന്നു.
2024 സെപ്റ്റംബർ 20ന് മൂന്നാറിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണത്തിനായി ഇവിടെ ശിലാസ്ഥാപനം നടത്തിയിരുന്നു.
എന്നാൽ അപകട സാധ്യതയും പുഴയോരവും കണക്കിലെടുത്ത് കെട്ടിടം നിർമിക്കുന്നതിന് തടസ്സങ്ങൾ കണ്ടെത്തിയതോടെയാണ് ഇക്കാ നഗറിൽ കെട്ടിടം നിർമിക്കുന്നതിനായി ഭൂമി കണ്ടെത്തിയത്.
എന്നാൽ പുതിയ വില്ലേജ് ഓഫിസിന്റെ നിർമാണ നടപടികളാരംഭിക്കാതെ വന്നതോടെയാണ് ഭൂമിയിൽ കയ്യേറ്റം നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

