കുമളി ∙ കടുവ കണക്കെടുപ്പിന്റെ പേരിൽ ജീവനക്കാരുടെ മേൽ അധികഭാരം ചുമത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. കണക്കെടുപ്പിനു പോയ വനംജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ശക്തമായ പ്രതിഷേധവുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്.
വന സംരക്ഷണ ജോലികൾക്കു പുറമേ മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികൾ, പരിശീലനങ്ങൾ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജോലികൾ തുടങ്ങി വിശ്രമമില്ലാതെ ജോലികളുള്ളപ്പോഴാണ് കടുവകളുടെ കണക്കെടുപ്പും നടക്കുന്നത്.
കടുവ സെൻസസ് അശാസ്ത്രീയം
ഇപ്പോൾ നടക്കുന്ന കടുവ കണക്കെടുപ്പ് പരിപാടി അശാസ്ത്രീയവും പഴഞ്ചനുമാണെന്ന്. ഇതിന്റെ പ്രായോഗിക പ്രതിസന്ധികൾ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.
കണക്കെടുപ്പ് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ അനിഷ്ട സംഭവങ്ങളുണ്ടായി.
തിരുവനന്തപുരം ഡിവിഷനിലെ ബോണക്കാടും പാലക്കാട് അട്ടപ്പാടി റേഞ്ചിലെ പുതൂരിലും സെൻസസ് ജോലിക്ക് ഉൾവനത്തിലെ ബ്ലോക്കുകളിലേക്ക് പോയ ജീവനക്കാർ വനത്തിൽ കുടുങ്ങി. പത്തനംതിട്ട
ജില്ലയിലെ റാന്നി ഡിവിഷനിൽ ഉൾവനത്തിൽ ഒരു ജീവനക്കാരന് പാമ്പുകടിയേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. അദ്ദേഹം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തേക്കടിയിൽ കണക്കെടുപ്പിനിടെ ഒരു പ്രൊട്ടക്ഷൻ വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു.
സുരക്ഷ ഒട്ടുമില്ല
കണക്കെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന സംരക്ഷണവിഭാഗം ജീവനക്കാരെ സജ്ജരാക്കുന്നതിന് മുൻപ് അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും നൽകാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട അധികാരികൾക്കുണ്ട്.
എന്നാൽ ബന്ധപ്പെട്ട പല അധികാരികളും അതിനു തറാകാതെ വന സംരക്ഷണ ജീവനക്കാരെ ഇതിനായി നിയോഗിക്കുകയാണ്.
ഇതിനിടയിൽ ജീവനക്കാർക്ക് ഉണ്ടാകുന്ന അമിത ജോലിഭാരവും വിശ്രമമില്ലായ്മയും മാനസിക-ശാരീരിക-കുടുംബപരമായ ബുദ്ധിമുട്ടുകളൊന്നും ഉന്നത അധകാരികൾ ശ്രദ്ധിക്കാറില്ലെന്ന് ജീവനക്കാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

