തൊടുപുഴ ∙ മാസങ്ങൾ നീണ്ട പരാതിക്ക് പരിഹാരമായി മങ്ങാട്ടുകവല പെട്രോൾ പമ്പിന് മുൻ ഭാഗത്ത് തകർന്ന് കിടന്ന റോഡ് ടൈൽ പാകി ഗതാഗത യോഗ്യമാക്കി.
നൂറു കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് വലിയ യാത്രാദുരിതത്തിന് ഇടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് മനോരമ വാർത്തയും നൽകിയിരുന്നു.
ഇതെ തുടർന്നാണ് നടപടി. മങ്ങാട്ടുകവലയിൽ നിന്ന് കാരിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് വലയ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി മാറിയിയത്.
കഴിഞ്ഞ മാസം ആദ്യം ഇവിടെ ടാർ മിശ്രിതം ഇട്ട് വലിയ കുഴികൾ അടച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ട് വൻ കിടങ്ങുകളായി മാറി.
ജില്ലാ ആശുപത്രിയിലേക്കും ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും പന്നിമറ്റം, ആനക്കയം തുടങ്ങിയ റൂട്ടുകളിലേക്കുമുള്ള റോഡാണ് തകർന്ന് കിടന്നിരുന്നത്. ഇരു ചക്ര വാഹന യാത്രക്കാരും മറ്റും വലിയ ദുരിതമാണ് ഇതുമൂലം അനുഭവിച്ചു കൊണ്ടിരുന്നത്.
ഈ റോഡാണ് തകർന്ന ഭാഗം ടൈൽ പാകി ഗതാഗത യോഗ്യമാക്കിയതോടെ യാത്ര ദുരിതത്തിന് അറുതിയായതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

