കാലാവസ്ഥ
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
കട്ടപ്പന കമ്പോളം
ഏലം: 2220-2400
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250, ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 350
ജാതിപത്രി: 1500-2050
മുരിക്കാശേരി കമ്പോളം
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 400
കോഴ്സ് അഡ്മിഷൻ
തൊടുപുഴ ∙ കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ ആധുനിക കാലഘട്ടത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക് വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്റ് യൂസിങ് പൈത്തൺ തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 04862 228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ഗതാഗത തടസ്സം
കുമളി ∙ വണ്ടിപ്പെരിയാർ – മ്ലാമല റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് കുമളി സെക്ഷൻ അസി.എൻജിനീയർ അറിയിച്ചു.
കോഴ്സ്
കട്ടപ്പന ∙ പുറ്റടി ഹോളിക്രോസ് കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പഠന കേന്ദ്രത്തിൽനിന്ന് ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നിവ പൂർത്തിയാക്കാൻ അവസരം. പ്ലസ്ടു, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ആർക്കും പ്രവേശനം നേടാനും പഠനം പൂർത്തിയാക്കാനുമാകും.
2025-26 വർഷത്തെ പ്രവേശനമാണ് ആരംഭിച്ചിരിക്കുന്നത്. 18 മുതൽ 85 വരെ പ്രായമുള്ളവർക്ക് പ്രവേശനം നേടാം.
അവധി ദിവസങ്ങളിൽ മാത്രമാണ് ക്ലാസ്. .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]