നെടുങ്കണ്ടം∙ ഉടുമ്പൻചോലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊലീസിന്റെയും പരിസരവാസികളുടെയും അവസരോചിതമായ ഇടപെടലിൽ അപകടമൊഴിവായി.
ചെമ്മണ്ണാർ-ഉടുമ്പൻചോല റോഡിൽ ചപ്പാത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് അപകടമുണ്ടായത്. ഉടുമ്പൻചോലയിൽനിന്നു ചെമ്മണ്ണാറിലേക്ക് വരികയായിരുന്ന ദമ്പതിമാരുടെ കാറിന്റെ മുൻ വശത്തുനിന്നു തീയും പുകയും ഉയരുകയായിരുന്നു.
ഉടൻ തന്നെ വാഹനം വഴിയരികിൽ നിർത്തി. ഇതേ സമയം പട്രോളിങ് നടത്തുകയായിരുന്ന ഉടുമ്പൻചോല പൊലീസും പ്രദേശവാസികളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു.
ഇതിനിടെ സെൽഫ് സ്റ്റാർട്ടായി മുന്നോട്ട് കുതിച്ച വാഹനം സമീപത്തെ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. യാത്രക്കാരായ ദമ്പതികൾക്ക് പരുക്കില്ല. വാഹനത്തിന്റെ ഇലക്ട്രിക്കൽ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]