മറയൂർ ∙ ഒരു വർഷം മുൻപ് ഒറ്റയാന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് കിടപ്പിലായ പാമ്പൻപാറ തെക്കേൽ വീട്ടിൽ ടി.എസ്.തോമസിന്റെ (73) ജീവിതം വഴിമുട്ടിയ നിലയിൽ. ആനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീട്ടിലാണ് മകൾ ദീപയോടൊപ്പം കഴിയുന്നത്.
രണ്ടു തവണ കാലൊടിഞ്ഞ ഭാര്യ സിസിലിയും (70) മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിലാണ്.
ഓർമയിൽ ആ ഭീകരദിനം
∙2024 സെപ്റ്റംബർ 23 നാണ് തോമസിനെ ഒറ്റയാൻ ആക്രമിച്ചത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു.
കൂടെയുണ്ടായിരുന്ന സിസിലി ആനയെ കണ്ട് ഓടുമ്പോൾ വീണ് പരുക്കേറ്റു. സിസിലിയുടെ ഒരു കാലിന് മുൻപേ സ്വാധീനമില്ല. പാമ്പൻപാറയിലെ വീട്ടിൽ നിന്ന് അര കിലോമീറ്ററോളം ദൂരെയുള്ള അരുവിയുടെ തീരത്തെ പുളിമരങ്ങളിൽ നിന്നു താഴെ വീണു കിടക്കുന്ന പുളി ശേഖരിക്കാനാണ് ഇരുവരും പുലർച്ചേ പോയത്.
ശേഖരിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി കാട്ടാന എത്തി. തുമ്പിക്കൈ കൊണ്ട് തോമസിനെ ആക്രമിച്ച് നിലത്തിട്ട് ചവിട്ടി.
പരുക്ക് ഗുരുതരമായതിനാൽ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചികിത്സയ്ക്കാവശ്യമായ തുക വനംവകുപ്പും മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചു നൽകി. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നു.
ഇവിടെ കാട്ടാന ശല്യം അതിരൂക്ഷമാണ്. മകൾ ദീപയോടൊപ്പം മറയൂരിൽ വാടക വീട്ടിലേക്ക് മാറി.
ഗവ.ആശുപത്രിയിൽ നിന്നു ലഭിക്കുന്ന മരുന്നുകൾ കൂടാതെ മാസം 6000 രൂപയുടെ മരുന്ന് തോമസിന് വേണം. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു മാറാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്.
വരുമാനം ഒന്നുമില്ലാതെ ദുരിതത്തിലാണ്. വനം വകുപ്പ് ഇതിനിടയിൽ 15,000 രൂപ നൽകിയത് മാത്രമാണ് ആശ്വാസം.
താമസമില്ലാത്തതിനാൽ സ്വന്തം വീടും തകർച്ചയുടെ വക്കിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]