മൂന്നാർ∙ തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിക്കാതായതോടെ ജില്ലാ പൊലീസ് മേധാവി സാബു മാത്യു അന്വേഷണ പുരോഗതി വിലയിരുത്തി. ശനിയാഴ്ചയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നൽകുന്നതിനായി ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിക്കൽ, 150ലധികം പേരെ ചോദ്യം ചെയ്യൽ, 100ലധികം പേരുടെ ഫോൺ കോളുകളുടെ പരിശോധന എന്നിവ നടത്തിയിട്ടും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കന്നിമല ഫാക്ടറി ഡിവിഷനിൽ എസ്.രാജപാണ്ടിയെ (68) ക്വാർട്ടേഴ്സിൽ കഴിഞ്ഞ 23നാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ ഏഴും കഴുത്തിൽ രണ്ടും വെട്ടുകളേറ്റാണ് കൊല്ലപ്പെട്ടത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 18 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]