
ചെറുതോണി ∙ അസൗകര്യങ്ങളും പരിമിതികളും മാറാല കെട്ടിയ മന്ദിരത്തിൽ ഇടുക്കി താലൂക്ക് ഓഫിസ് പ്രവർത്തനം തുടങ്ങിയിട്ട് 12 വർഷം പിന്നിടുന്നു. വാഴത്തോപ്പ് വഞ്ചിക്കവലയിൽ കെഎസ്ഇബി ക്വാർട്ടേഴ്സായിരുന്ന കെട്ടിടത്തിൽ 2013ൽ ഇടുക്കി താലൂക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ ഏറെ വൈകാതെ ആധുനിക സൗകര്യങ്ങളെല്ലാമുള്ള പുതിയ മന്ദിരത്തിലേക്ക് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ വർഷങ്ങൾ ഏറെ കടന്നുപോയെങ്കിലും വൈദ്യുതി വകുപ്പിൽനിന്ന് ഏറ്റെടുത്ത ഷീറ്റ് മേഞ്ഞ ഈ പഴഞ്ചൻ കെട്ടിടങ്ങളിൽ തന്നെ തുടരാനായിരുന്നു ജില്ലാ ആസ്ഥാനത്തെ പ്രധാന റവന്യു ഓഫിസിനു യോഗം.
പ്രവർത്തനം ആരംഭിച്ച നാളുകളിൽ തന്നെ കെട്ടിടം ചോർന്നൊലിച്ചു തുടങ്ങിയതോടെ നവീകരിച്ചിരുന്നു. എന്നാൽ ഇതുകൊണ്ടും യാതൊരു പ്രയോജനവുമില്ലെന്നും ചോർച്ച ഇപ്പോഴുമുണ്ടെന്നും ഇവിടെ എത്തുന്ന പൊതുജനങ്ങളും ജോലി ചെയ്യുന്ന ജീവനക്കാരും പറയുന്നു.
കാടു വെട്ടിത്തെളിക്കാതെ കിടക്കുന്ന കെഎസ്ഇബി കോളനിയിലെ ഓഫിസിലേക്ക് പാമ്പുകൾ പതിവായി എത്തുന്നതാണ് മറ്റൊരു ഭീഷണി. അറുപതിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന ഓഫിസിൽ നിന്നു തിരിയാൻ ഇടമില്ല. പ്രാധാന്യമുള്ള ഫയലുകൾ അടുക്കി വയ്ക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണാവശ്യം.
സ്വന്തമായി വാഹനമില്ല
ഇടുക്കി താലൂക്ക് ഓഫിസിനും തഹസിൽദാർക്കും സ്വന്തമായി വാഹനമില്ല.
തഹസിൽദാരുടെ വാഹനം കഴിഞ്ഞ ആറേഴു മാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി കട്ടപ്പനയിലെ വർക്ഷോപ്പിൽ എത്തിച്ചതാണ്. സ്പെയർപാർട്സ് വാങ്ങാൻ ആവശ്യമായ എൺപതിനായിരത്തോളം രൂപ കെട്ടിവയ്ക്കാൻ ഇല്ലാത്തതിനാൽ വാഹനം കട്ടപ്പുറത്ത് കയറ്റി.
താലൂക്ക് എൽആർ തഹസിൽദാരുടെ വാഹനം 15 വർഷം പൂർത്തിയായതോടെ 2 വർഷം മുൻപ് കണ്ടം ചെയ്തു. ഇതോടെ താലൂക്ക് ഓഫിസിനു കീഴിൽ ഭൂമി തരംമാറ്റ വിഭാഗത്തിനുള്ള ഒരു വാഹനം മാത്രമേയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]