
മുട്ടം∙ തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ പെരുമാറ്റത്തിന് സമീപം ജലസ്രോതസ്സിലേക്ക് ശുചിമുറി മാലിന്യം തള്ളിയവരെ പിടികൂടി. ഡ്രൈവറും സഹായിയുമായ കോട്ടയം ആർപ്പൂക്കര കമ്പിച്ചിറ ശ്രീക്കുട്ടൻ (28 ),കോട്ടയം വെച്ചൂർ നീതു ഭവനിൽ നിധീഷ് മോൻ(32) എന്നിവരാണ് പിടിയിലായത്.
ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി.
രണ്ടു ലോറികളിലായാണ് ഇവിടെ മാലിന്യം തള്ളിയത്. ഇതിൽ ഒരു ലോറിയാണ് പിടികൂടിയത്.
മാലിന്യം കൊണ്ടുവന്ന് തള്ളിയ ടാങ്കറുകളിൽ ഒന്നാണ് പിടികൂടിയത്. മറ്റൊന്നിന്റെ ഉടമകളോട് ടാങ്കർ മുട്ടം സ്റ്റേഷനിൽ എത്തിക്കാൻ നിർേദശം നൽകിയിട്ടുണ്ട്.
പൊലീസ് പിടികൂടിയ ടാങ്കർ കോടതിക്ക് കൈമാറും.
സംഭവത്തിൽ മുട്ടം ഗ്രാമപ്പഞ്ചായത്ത് വാഹന ഉടമകളിൽ നിന്നും 75000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് മുൻപ് പണം അടയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
രണ്ടാമത്തെ ടാങ്കറിനും 75000 രൂപ പിഴ ഈടാക്കും. ഞായറാഴ്ച പുലർച്ചെയാണ് ലോഡ് കണക്കിന് മാലിന്യം രണ്ട് ടാങ്കർ ലോറികളിലായി എത്തിച്ച് തള്ളിയത്.
മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള റബർ തോട്ടത്തിലാണ് മാലിന്യം തള്ളിയത് എങ്കിലും ഇത് ചെന്നെത്തുന്നത് 100 മീറ്റർ അകലെയുള്ള മലങ്കര ജലാശയത്തിലാണ്. ഇതിനാലാണ് ഉയർന്ന പിഴ ഈടാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
മുട്ടം ഗ്രാമപ്പഞ്ചായത്ത് പെരുമറ്റത്ത് സ്ഥാപിച്ചിട്ടുള്ള എഐ കാമറയിൽ ടാങ്കറുകളുടെ ദൃശ്യം പതിഞ്ഞതാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
ഞായറാഴ്ച പുലർച്ചെ 1.30 മുതൽ 3.30 വരെ രണ്ട് ടാങ്കറുകൾ പലവട്ടം കടന്നു പോകുന്നതായി ക്യാമറയിൽ പതിഞ്ഞിരുന്നു. രണ്ട് ടാങ്കറുകളുടേയും ദൃശ്യവും നമ്പർ പ്ലേറ്റും വ്യക്തമായി പതിഞ്ഞു.
കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ഇവിടെ മുട്ടം മാലിന്യമുക്തമാക്കുന്നതിന് നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]