
തൊടുപുഴ ∙റോഡിലെ കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും അറിയാതെ ലോഡുമായി എത്തിയ കണ്ടെയ്നർ ലോറി തോട്ടിലേക്ക് മറിഞ്ഞു. വണ്ണപ്പുറം – ചേലച്ചുവട് റോഡിലെ നൽപതേക്കറിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് ഹൈറേഞ്ചിലേക്ക് ഇരുമ്പ് കമ്പിയും കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
വണ്ണപ്പുറത്ത് നിന്ന് ആരംഭിക്കുന്ന മലയോര പാതയിൽ ഏതാനും കിലോമീറ്റർ ലോറി മുന്നോട്ട് ഓടിച്ച് പോയി. എന്നാൽ മുണ്ടൻമുടി ഭാഗത്തെത്തിയപ്പോൾ കൊടും വളവിലുള്ള കയറ്റം കയറാൻ സാധിച്ചില്ല.
ഇതെ തുടർന്ന് തിരികെ വണ്ണപ്പുറത്തേക്ക് വരുമ്പോൾ നാൽപതേക്കറിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവിടെ കലുങ്ക് പണി നടക്കുന്നിടത്ത് നിയന്ത്രണം നഷ്ടപ്പെട്ട
ലോറി തോട്ടിലേക്ക് മറിയുകയാണുണ്ടായത്. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നിർമാണവുമായി ബന്ധപ്പെട്ട
സൂചന ഫലകങ്ങളും സിഗ്നലും ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. ഈ മേഖലകളിൽ സിഗ്നൽ ബോർഡ് വയ്ക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
അപകടം വിവരം അറിഞ്ഞ് രാവിലെ തന്നെ കാളിയാർ പൊലീസ് എത്തിയിരുന്നു.
അപകടം പതിവ്
വണ്ണപ്പുറം ചേലച്ചുവട് റോഡിൽ പല ഭാഗത്തും കുത്തനെ കയറ്റവും കൊടും വളുകളും ഉള്ളത് വാഹന യാത്രക്കാർക്ക് പേടി സ്വപ്നമാണ്. നല്ല വഴി പരിചയം ഇല്ലാത്തവർ ഇതുവഴി വാഹനങ്ങളുമായി വരുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
ഇന്നലെ രാവിലെ അപകടം നടന്ന നാൽപതേക്കറിനു സമീപമാണ് ഏതാനും വർഷം മുൻപ് വീടിനു മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് വീട്ടമ്മയും ലോറി ഡ്രൈവറും ദാരുണമായി മരിച്ചത്.
അന്നും ഗൂഗിൾ മാപ്പ് നോക്കി വന്ന ലോറിയാണ് മറിഞ്ഞത്.
എറണാകുളം ഭാഗത്തു നിന്ന് കമ്പി കയറ്റി ഹൈറേഞ്ചിലേക്ക് പോയ ലോറി മുണ്ടൻമുടി വരെ എത്തിയെങ്കിലും കുത്തനെയുള്ള കയറ്റവും കൊടും വളവുകളും കാരണം ലോറി മുന്നോട്ട് പോകാൻ സാധിക്കാതെ തിരികെ വണ്ണപ്പുറം ഭാഗത്തേക്ക് പോരുന്നതിനിടെയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞത്.
സർവീസ് ബസുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉള്ളതാണ്. അതു പോലെ വഴി വിളക്കുകളും സൂചന ബോർഡുകളും ഇല്ലാത്തത് ഡ്രൈവർമാരെ അപകടത്തിലാക്കുകയാണ്.
റോഡ് ശാസ്ത്രീയമായി പുനർ നിർമിച്ച് യാത്രക്കാരുടെ ദുരിത യാത്രക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]