
68 കോടി! സ്വാഹ…; മഴയ്ക്കു പിന്നാലെ മലയോര ഹൈവേയിൽ കുഴികൾ; ടാർ മിശ്രിതം പൂശി മൂടാൻ ശ്രമം
കുട്ടിക്കാനം∙ 68 കോടി രൂപ ചെലവഴിച്ചു നിർമിച്ച മലയോര ഹൈവേയിൽ (കുട്ടിക്കാനം – കട്ടപ്പന റോഡ് ) മഴയ്ക്കു പിന്നാലെ കുഴികൾ രൂപപ്പെട്ടു. സംഭവം വിവാദമാകുമെന്ന് മനസ്സിലായതോടെ ടാർ മിശ്രിതം പൂശി കുഴികൾ അടയ്ക്കാൻ കരാറുകാരുടെ ശ്രമം. മേമ്മലയ്ക്കും – പള്ളിങ്കുന്ന് ജംക്ഷനും മധ്യേ ആണ് റോഡ് തകർന്നിരിക്കുന്നത്. ടാറിങ് ഇളകി മാറിയ ഇടങ്ങളിലാണ് കുഴികൾ ഉണ്ടായിരിക്കുന്നത്. പ്രധാന പാതയിൽ നിന്നും പാമ്പനാർ ഗ്ലെന്മേരിയിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിൽ പാകിയിരുന്ന സിമന്റ് ടൈലുകളും ഇളകി മാറി.
കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് റോഡ് തകർന്നിരുന്നു. തുടർന്ന് ഈ ഭാഗത്ത് അന്ന് വീണ്ടും ടാറിങ് ചെയ്യുകയായിരുന്നു. എന്നാൽ ഇത്തവണയും മഴ പെയ്തതിനു പിന്നാലെ ടൈലുകൾ ഇളകുകയും, റോഡ് തകർന്നു കുഴികൾ രൂപപ്പെടുകയുമായിരുന്നു. മഴ തുടരുന്നതിനിടെ തന്നെ കരാറുകാർ ഷെൽമാക്ക് (ടാർ മിശ്രിതം) പൂശി തകർച്ച മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചിട്ടില്ല. കുഴികൾ പൂർണമായും അടഞ്ഞിട്ടില്ല. നിർമാണ സമയത്ത് ടാർ മിക്സിങ് കൃത്യമായി നടത്താൻ കഴിയാതിരുന്നതാണ് തുടർച്ചയായി റോഡ് തകരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]