
ഓഫ് റോഡ് ജീപ്പ് സഫാരി നിരോധനം: കലക്ടറുടെ നടപടിയിൽ വൻപ്രതിഷേധം
കുമളി∙ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരി നിരോധിച്ച ജില്ലാ കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. തേക്കടി ടൂറിസവുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം സഫാരി ജീപ്പുകളാണ് നിലവിലുള്ളത്.
സത്രം, ഗവി, തമിഴ്നാട് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന ജീപ്പ് ഡ്രൈവർമാരുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. കലക്ടറുടെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കുമളിയിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സിഐടിയു പ്രവർത്തകർ വില്ലേജ് ഓഫിസിലേക്ക് പ്രകടനവും തുടർന്ന് ധർണയും നടത്തി.
ഐഎൻടിയുസി ഡിടിപിസി ഓഫിസിലേക്ക് പ്രകടനം ധർണയും നടത്തി. ഐഎൻടിയുസി കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബിജു ദാനിയേൽ ഉദ്ഘാടനം ചെയ്തു.
ഓഫ് റോഡ് ജീപ്പ് സഫാരി നിരോധനത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കുമളി ടൗണിൽ നടത്തിയ പ്രകടനം.
ഐഎൻടിയുസി കുമളി മണ്ഡലം പ്രസിഡന്റ് സിറിൽ യോഹന്നാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സന്തോഷ് ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.പി.
റഹീം, ഐഎൻടിയുസി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എൻ. ബോസ്.
ഷിബു എം. തോമസ്, മനോജ് കാരിമുട്ടം, പി.ഡി.
സജി, റോഷൻ കണ്ണന്താനം, ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു. സിഐടിയു വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഇടുക്കി ജില്ല ഹെവി മോട്ടർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
പി.എ. നസീർ അധ്യക്ഷത വഹിച്ചു.
കെ.എസ്. ഷാജി, കെ.എസ്.
രാജീവ് എന്നിവർ പ്രസംഗിച്ചു. ഇത് അശാസ്ത്രീയ നടപടിയാണെന്ന് ടൂറിസം കോ-ഓഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
ജില്ലയിൽ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു പ്രശ്നം ഉണ്ടായെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ ജീപ്പ് സഫാരികളും നിരോധിക്കുന്നത് ടൂറിസം രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും. നിരോധനം പിൻവലിച്ച് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ടൂറിസം കോ-ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷിബു എം.
തോമസ്, കോ-ഓർഡിനേറ്റർ എ. മുഹമ്മദ് ഷാജി എന്നിവർ ആവശ്യപ്പെട്ടു.
ഓഫ് റോഡ് ജീപ്പ് സഫാരി നിരോധനത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കുമളി ടൗണിൽ നടത്തിയ പ്രകടനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]