തൊടുപുഴ∙ പച്ചപ്പരവതാനിയിലൂടെ വണ്ട് നടന്ന് പോകുന്ന കണക്കെയാണ് വണ്ടിപ്പെരിയാറിനു സമീപം വാളാർഡി–കട്ടപ്പന റോഡിലൂടെ 2000 മോഡൽ മഹീന്ദ്ര മേജർ ജീപ്പിന്റെ യാത്ര. കുട്ടി ഗിയർ ഇട്ട് ജീപ്പ് മലകയറുമ്പോൾ ‘ദേ സോമൻ സഖാവിന്റെ ജീപ്പെന്ന്’ റോഡിന്റെ ഇരുവശത്തുമുള്ള തേയില തോട്ടത്തിലെ തൊഴിലാളികൾ പറയും.
1977നു ശേഷം വാഴൂർ സോമൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്. പക്ഷേ അദ്ദേഹത്തിന്റെ ജീപ്പ് പ്രചാരണവുമായി രംഗത്തുണ്ട്.
2005ൽ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചതിനു പിന്നാലെയാണ് മഹീന്ദ്ര മേജർ വാഴൂർ സോമൻ വാങ്ങുന്നത്.
അതിനു മുൻപ് വില്ലീസ്, മാർഷൽ എന്നീ മോഡലുകളായിരുന്നു. തോട്ടംമേഖലയിലൂടെയുള്ള ഓഫ് റോഡ് യാത്രയ്ക്ക് യോജിച്ചതെന്ന നിലയിലായിരുന്നു ജീപ്പിലെ യാത്ര.
പിന്നീട് ജീപ്പ് അദ്ദേഹത്തിന്റെ ഐഡന്റിറ്റിയായി മാറി.
തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പഞ്ചായത്തംഗങ്ങൾക്ക് വേണ്ടി പോലും വോട്ടഭ്യർഥിച്ച് ഇറങ്ങുന്നതായിരുന്നു പതിവ്. രാവിലെ 6ന് ജീപ്പ് സ്റ്റാർട്ട് ചെയ്യും.
തോട്ടം മേഖല ലക്ഷ്യം വച്ച് യാത്ര. ജീപ്പിനുള്ളിൽ കരുതിയിരുന്ന കൊടികളും പോസ്റ്ററുകളും വിതരണം ചെയ്യും.
രാത്രി വൈകിയാണ് തിരികെ വീട്ടിലെത്തുന്നത്.
എംഎൽഎ ആയതിനു ശേഷവും തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്രകൾ ജീപ്പിൽ ആയിരുന്നു. പിന്നീട് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അത് വിലക്കി – ‘മുണ്ടക്കയം കഴിഞ്ഞ് ജീപ്പുമായി ഇറങ്ങിയേക്കല്ല്’– എന്നായിരുന്നു താക്കീത്.
2007, 2008 വർഷങ്ങളിൽ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ് ഓഫ്റോഡ് മത്സരത്തിൽ മകൻ സോബിൻ സോമൻ ഇതേ ജീപ്പുമായി മത്സരിച്ചു. ജീപ്പിന് കേടുപാട് വരുമോ എന്ന് ഭയന്ന് അത് വാഴൂർ സോമൻ വിലക്കി.ഇന്ന് സോബിനാണ് ജീപ്പുമായി പ്രചാരണത്തിന് ഇറങ്ങുന്നത്.
ജീപ്പിൽ പോയാൽ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലെന്ന് ഇവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

