സൗജന്യ നേത്ര ചികിത്സാ ക്യാംപ് ഇന്ന്
അടിമാലി ∙ അടിമാലി അമ്പലപ്പടി എസ്എൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയ ക്യാംപും ഇന്ന് നടക്കും. അടിമാലി എസ്എൻഡിപി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് ക്യാംപ് ആരംഭിക്കുമെന്ന് പ്രസിഡന്റ് എം.എസ്.അജി അറിയിച്ചു.
അധ്യാപക ഒഴിവ്
മൂന്നാർ ∙ ചെണ്ടുവര ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ (കൊമേഴ്സ്) അധ്യാപക ഒഴിവ്. അഭിമുഖം 9നു 11ന്.
ഹോളിഫാമിലി ആശുപത്രിയിൽ ന്യൂറോ മെഡിക്കൽ ക്യാംപ്
തൊടുപുഴ ∙ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നാളെ മുതൽ 11 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ന്യൂറോ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.
പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഉണ്ടായിരിക്കും. കൂടാതെ സിടി, എംആർഐ സ്കാനിങ്, സർജറികൾ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും.
ഫോൺ: 8281747633.
നക്ഷത്രവനം ഒരുക്കും
തൊടുപുഴ ∙ കോലാനി അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് അമരം കാവിനു സമീപം നക്ഷത്രവനം ഒരുക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]