
വെൺമണി ∙ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള നാക്കയം നിവാസികൾക്ക് സഞ്ചരിക്കാൻ കഴിയുന്ന റോഡ് ഇല്ലാത്തതിനാൽ വർഷങ്ങളായി തുടരുന്ന ദുരിതത്തിന് അറുതിയില്ല. മഴക്കാലമായതോടെ കുത്തനെയുള്ള ഇറക്കവും കയറ്റവുമുള്ള മൺ വഴിയിലൂടെയാണ് നാക്കയംകാരുടെ യാത്ര. ഒന്നുകിൽ തങ്ങളെ നഷ്ടപരിഹാരം നൽകി കുടിയിറക്കണം അല്ലെങ്കിൽ യാത്ര ചെയ്യാൻ റോഡ് പണിതു തരണം ഇതാണ് നാട്ടുകാരുടെ ആവശ്യം.
നക്കയത്തേക്ക് എത്താൻ കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിലൂടെ വഴിയുണ്ട്.
ഇവിടേക്ക് 2 കിലോമീറ്റർ ദൂരമുണ്ട് എത്താൻ. ഇതിൽ അര കിലോമീറ്റർ ഭാഗം മാത്രമാണ് 2 പഞ്ചായത്തുകളിലും കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.
അവശേഷിക്കുന്ന ഒന്നര കിലോമീറ്റർ മൺ റോഡാണ് വെള്ളം ഒഴുകി റോഡെല്ലാം കുഴിയും ചെളിയുമാണ്. പ്രായമായവരും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
രോഗികളെ കൊണ്ടുപോകാൻ വാഹനം എത്തില്ല. നാടാകെ റോഡ് വികസിച്ചു എന്ന് പറയുന്നവർ നാക്കയംകാരുടെ ദുരിത യാത്രയ്ക്ക് നേരെ പതിറ്റാണ്ടുകളായി കണ്ണടയ്ക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]