
15 കിലോ തൂക്കം, 8 അടി നീളം; പുരയിടത്തിൽനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം ∙ ഒടിയപാറ കുരിശുംതൊട്ടി ഭാഗത്തു കോട്ടപ്പുറത്തു രാജുവിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടിനാണ് പാമ്പിനെ കണ്ടത്. ഉടനെ കാളിയാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ അരുൺ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം എത്തി പിടികൂടിയത്. പെരുമ്പാമ്പിന് 15 കിലോ തൂക്കവും 8 അടി നീളവും ഉണ്ടായിരുന്നു. ഇന്നലെ കുളമാവ് വനത്തിൽ തുറന്നുവിട്ടു.
∙ അണക്കര ചെല്ലാർകോവിൽ തകിടിയേൽ സെൽവരാജിന്റെ വീട്ടുമുറ്റത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. വീടിനോട് ചേർന്ന് വൈക്കോൽ സൂക്ഷിച്ചിരുന്ന ഷെഡിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു. വണ്ടൻമേട്ടിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും ആമയാർ സ്വദേശി പാമ്പുപിടിത്ത വിദഗ്ധൻ രമേശും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിന് രണ്ടു വയസ്സോളം പ്രായം ഉള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. പാമ്പിനെ വനമേഖലയിൽ എത്തിച്ച് തുറന്നുവിട്ടു.