
ഇടുക്കി ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൈവ സർട്ടിഫിക്കേഷൻ: മൂലമറ്റം ∙ അറക്കുളം കൃഷിഭവനിൽ നടന്നുവരുന്ന പാർട്ടിസിപ്പേറ്ററി ഗ്യാരന്റ് സിസ്റ്റം (പിജിഎസ്) ഇന്ത്യയുടെ ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്ന പദ്ധതിയിൽ ചേരാൻ ജൈവകൃഷി ചെയ്യുന്ന കർഷകർ 10ന് മുൻപ് അറക്കുളം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
കോഴ്സിന് അപേക്ഷിക്കാം
തൊടുപുഴ ∙ ഫിസിക്സ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ബിരുദം, എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർഥികൾക്കായി അസാപ്പിന്റെ അംഗീകാരത്തോടെയുള്ള കാലിബ്രേഷൻ ആൻഡ് മെട്രോളജി കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.12ന് ആരംഭിക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ്ലൈൻ കോഴ്സ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിലാണ് നടക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 11. 9495999655.
ജോലി ഒഴിവ്
തൊടുപുഴ ∙ ഇടവെട്ടി പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഡ്രൈവറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈസൻസ്, ബാഡ്ജ്. വയസ്സ്: 35. അപേക്ഷിക്കാനുള്ള അവസാന തീയതി 17ന് 5 വരെ. 9496045099.
തൊടുപുഴ ∙ ഇടുക്കി തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ കമ്മിഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. പത്താം ക്ലാസ് വിജയിച്ച 18 വയസ്സ് കഴിഞ്ഞവർക്ക് ഡയറക്ട് ഏജന്റാകാനും സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്ക് ഫീൽഡ് ഓഫിസറാകാനും അപേക്ഷിക്കാം. ഗ്രാമീണ ഡാക് സേവക് മുൻ ജീവനക്കാർക്കും അപേക്ഷിക്കാം.താൽപര്യമുള്ളവർ അപേക്ഷ (മൊബൈൽ നമ്പർ സഹിതം), വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ – 685584 എന്ന വിലാസത്തിൽ അയയ്ക്കുക. അവസാന തീയതി 10. ഫോൺ: 9744885457. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻഎസ്സി, കെവിപി സെക്യൂരിറ്റി നൽകേണ്ടതാണ്. പിന്നീടിത് നിയമാനുസൃതം തിരിച്ചു നൽകുന്നതാണ്.
തോപ്രാംകുടി മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം 9 മുതൽ
തോപ്രാംകുടി ∙ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം 9 മുതൽ 11 വരെ ആഘോഷിക്കും. 9ന് 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, പ്രസാദഊട്ട്, ഉത്സവ പൂജ, വൈകിട്ട് നൃത്തസന്ധ്യ. 10ന് 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകിട്ട് 7.30ന് ഭഗവത് സേവ, നടനവിസ്മയം.11ന് 7ന് സൂര്യകാലടി മഹാഗണപതിഹോമം, 8ന് സുബ്രഹ്മണ്യ പൂജ, 9.30ന് കലശപൂജ, 10.30ന് കലശാഭിഷേകം, 5.30ന് താലപ്പൊലി ഘോഷയാത്ര, ഗാനമേള എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രം ഭാരവാഹികളായ ബിജു ബാലകൃഷ്ണൻ, മേൽശാന്തി ബിജു വിശ്വംഭരൻ, പി.സി.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.തോപ്രാംകുടി
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
കട്ടപ്പന ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്റെ നിയന്ത്രണത്തിൽ കാഞ്ചിയാർ പഞ്ചായത്തിലെ കോടാലിപ്പാറയിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈവർഷം 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ടവരായിരിക്കണം അപേക്ഷകർ. 8547630079.