
ടാർ ചെയ്തിട്ട് ദിവസങ്ങൾ മാത്രം ഇപ്പോൾ വന്നാൽ മെറ്റൽ പെറുക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം ∙ വണ്ണപ്പുറം–മുള്ളരിങ്ങാട് റോഡ് ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മെറ്റലും ടാറും പൊളിഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡിന്റെ ഏതാനും ഭാഗങ്ങൾ ഒലിച്ചുപോയി.ടാറും മെറ്റലും റോഡിലൂടെ ഒഴുകി ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്.നെയ്യശേരി തോക്കുമ്പൻസാഡിൽ റോഡിന്റെ ഭാഗമാണ് പൊളിഞ്ഞത്.
കുത്തിറക്കവും വളവുകളുമുള്ള ഇവിടങ്ങളിൽ മെറ്റലുകൾ ഇളകി കിടക്കുന്നതുമൂലം അപകടസാധ്യത വർധിക്കുകയാണ്.റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ ഇല്ലാത്തതും മെറ്റലുകൾ ഇളകാൻ കാരണമാകുന്നു. കെഎസ്ടിപി, പൊതുമരാമത്ത് അധികൃതർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെട്ട് റോഡ് റീ ടാറിങ് നടത്തി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.