രാജകുമാരി ∙ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സിഎച്ച്ആറിൽ നിന്നും റിസർവ് വനത്തിൽ നിന്നും ഒഴിവാക്കിയ സ്ഥലത്തിന് പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവിലും ആശയക്കുഴപ്പം. റിസർവ് വനത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ (ഡീറിസർവ് ചെയ്ത) ഭൂമി സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾ നൽകുന്നത് വ്യത്യസ്ത വിവരങ്ങളാണ്.
2024 ഒക്ടോബർ 8നു വനം വകുപ്പിൽ നിന്നു ലഭിച്ച വിവരാവകാശ മറുപടിയനുസരിച്ച് സിഎച്ച്ആറിൽ ഉൾപ്പെട്ട 20363.159 ഹെക്ടർ ഭൂമി ഡീറിസർവ് ചെയ്യുന്നതിന് പരിവേഷ് പോർട്ടൽ മുഖേന അപേക്ഷ നൽകേണ്ടത് യൂസർ ഏജൻസിയായ കലക്ടറാണെന്നും അതിനാൽ ഇൗ ഓഫിസിൽ ഇതു സംബന്ധിച്ച വിവരങ്ങളില്ലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ 2024 നവംബർ 24നു കലക്ടറേറ്റിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയിൽ വനഭൂമി ഡീറിസർവ് ചെയ്തതിന്റെ വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമല്ലെന്നാണ് മറുപടി.
2024 നവംബർ 19ന് റവന്യു സെക്രട്ടറിയുടെ ഓഫിസിൽ നിന്നു ലഭിച്ച വിവരാവകാശ മറുപടിയിൽ പട്ടയം നൽകുന്നതിന് അനുമതി ലഭിച്ച 28588.159 ഹെക്ടർ ഭൂമി വനഭൂമി ആയതിനാൽ ഡീറിസർവ് ചെയ്യുന്നതിൽ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പാണെന്ന് വ്യക്തമാക്കുന്നു.
എന്നാൽ ജില്ലയിൽ 1125 ഹെക്ടറാണ് ഡീറിസർവ് ചെയ്ത വനഭൂമിയെന്നാണ് 2025 ഫെബ്രുവരി 18ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് റവന്യു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. ഇതിൽ കൂടുതലും മലയാറ്റൂർ റിസർവിന് കീഴിലുണ്ടായിരുന്നതാണ് – 1119.33 ഹെക്ടർ. ദേവികുളം റിസർവിൽ 4.775 ഹെക്ടറും നഗരംപാറ റിസർവിൽ 2.023 ഹെക്ടറുമാണ് ഡീറിസർവ് ചെയ്തത്.
വനഭൂമി ഡീറിസർവ് ചെയ്യാനുള്ളനടപടിക്രമങ്ങൾ
പഴയ റിസർവ് വനങ്ങളുടെ വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട
വിവിധ ഭൂപതിവ് നിയമപ്രകാരം പതിച്ചു നൽകിയതും വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിട്ടുള്ളതുമായ ഭൂമിയാണ് ഡീറിസർവ് ചെയ്യുന്നത്. പതിച്ചു നൽകാനായി ഏറ്റെടുക്കുന്ന ഭൂമിയും ഡീറിസർവ് ചെയ്യണം. 1980ലെ വനസംരക്ഷണ നിയമപ്രകാരമുള്ള കേന്ദ്രാനുമതിയോടു കൂടിയും 1961ലെ കേരള വന നിയമം സെക്ഷൻ 26 അനുശാസിക്കുന്ന പ്രകാരവുമാണ് വനഭൂമി ഡീറിസർവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

