മൂന്നാർ ∙ ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്കു വീണ വ്യാപാരി മരിച്ചു. ജിഎച്ച് റോഡിൽ ഒപിജി ബേക്കറി ആൻഡ് കോഫി ഷോപ്പ് ഉടമ പെരിയവര കവലയിൽ ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നിനാണു സംഭവം. കൊച്ചിയിൽനിന്നു മൂന്നാർ ലക്ഷ്മിയിലെത്തിയ ബന്ധുക്കളെ സന്ദർശിച്ചശേഷം മകനും സഹോദരനുമൊപ്പം പെരിയവര കവലയ്ക്കു സമീപമുള്ള വീടിനടുത്തെത്തിയപ്പോൾ കാർ പാർക്ക് ചെയ്യുന്നതിനായി സമീപത്തിരുന്ന ബൈക്ക് മാറ്റിവയ്ക്കാനിറങ്ങി.
അതിനിടെ, പുല്ലിൽ ചവിട്ടി കാൽവഴുതി 30 അടി താഴ്ചയിലുള്ള മറയൂർ റോഡിലേക്കു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11നു മൗണ്ട് കാർമൽ ബസിലിക്കയിൽ. ഒ.പി.ജോർജ് – ട്രീസ ദമ്പതികളുടെ മകനാണ്. ഭാര്യ: കരോളിൻ സൈസ (അധ്യാപിക, നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂൾ).
മക്കൾ: ജിയോ, ജിയാൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

